ചൊവ്വ നീചരാശിയിലേക്ക്: ഒക്ടോബര്‍ പകുതിയില്‍ മാറ്റങ്ങള്‍ അനിവാര്യം- 12 രാശിക്കും ഗുണദോഷഫലങ്ങള്‍

2024 ഒക്ടോബര്‍ 20-ന് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. കര്‍ക്കടകം പൊതുവേ ചൊവ്വയുടെ നീചരാശിയാണ് എന്നത് നമുക്കറിയാം. ഈ സമയം ഗ്രഹങ്ങള്‍ക്ക് ബലക്കുറവ് സംഭവിക്കുന്നത് പലപ്പോഴും അവയുടെ നീചരാശിയിലാണ്. ഏകദേശം 35 ദിവസമാണ് ചൊവ്വ ഓരോ രാശിയിലും സഞ്ചരിക്കാന്‍ എടുക്കുന്ന സമയം. എന്നാല്‍ ഈ വര്‍ഷം ചൊവ്വ ഏകദേശം 50 ദിവസത്തിലധികമാണ് കര്‍ക്കടകം രാശിയില്‍ സഞ്ചരിക്കുന്നത്.

പൊതുവേ പാപഗ്രഹമായി കണക്കാക്കുന്ന ചൊവ്വ പുരുഷഗ്രഹമായാണ് കണക്കാക്കുന്നത്. ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സഞ്ചാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരേയും എപ്രകാരമാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഇത് ഗുണഫലമാണോ ദോഷഫലമാണോ ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത് എന്നും അറിഞ്ഞിരിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ...

Mars Transit in Cancer

Most read: നാളത്തെ ഉദയത്തില്‍ തലവര തെളിയുന്നവര്‍: അതിഗംഭീരം അതിലേറെ ശ്രേഷ്ഠം

മേടം
മേടം രാശിക്കാര്ക്ക് ഈ സംക്രമണ സമയം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള വൈകാരിക ബന്ധം വര്‍ദ്ധിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളില്ല.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പലപ്പോഴും പല വിധത്തില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒരു സമയം കൂടിയാണ്. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് കൈവരിക്കാന്‍ സാധിക്കുന്നു. കൂടാതെ ദീര്‍ഘദൂര യാത്രക്കുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നിങ്ങളുടെ ലാഭം ഉറപ്പാക്കാന്‍ സാധിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

മിഥുനം
മിഥുനം രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് കരിയറില്‍ പ്രധാനപ്രതിസന്ധികളിലേക്ക് എത്തിക്കാം. പലപ്പോഴും പല വിധത്തിലുള്ള വഴക്കുകള്‍ ഉണ്ടാവാം. ബിസിനസില്‍ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടുന്നതിന് കഷ്ടപ്പെടും. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങളുണ്ടാവാം. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം. നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ലഗ്നഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബിസിനസില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാവാം. വരുമാനം വര്‍ദ്ധിക്കുകയും വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യപരമായി നിങ്ങള്‍ക്ക് ധൈര്യവും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജീവിത പങ്കാളിയോട് കൂടുതല്‍ അടുക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും ജോലിയിലെ സമ്മര്‍ദ്ദം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ നേരിയ തകര്‍ച്ചയുണ്ടാവുന്നതിന് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവരില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ സന്തോഷം അനുഭവപ്പെടും.

കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് അപ്രതീക്ഷിതമായ പല നേട്ടങ്ങളും കൊണ്ട് വന്നേക്കാം. വളര്‍ച്ചയിലേക്കുള്ള പടികള്‍ നിങ്ങള്‍ തന്നെ കണ്ടെത്തുന്നു. കരിയറില്‍ പുതിയ തൊഴിലവസരങ്ങള്‍ തേടി വരുന്നു. കൂടാതെ യാത്ര ചെയ്യുന്നതിനുള്ള നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. കാര്യമായ സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് കരിയറിന്റെ തുടക്കത്തില്‍ തന്നെ അനുഗ്രഹമായി മാറുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സമ്പാദ്യത്തിന്റെ കാര്യത്തിലും വളര്‍ച്ചയുണ്ടാവുന്നു. ജീവിത പങ്കാൡയൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വ ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ കഠിനാധ്വാനത്തിലൂടെയും നിരന്തരമായ പരിശ്രമത്തിലൂടേയും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ബിസിനസ് രംഗത്ത് ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. കരിയറില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം സംഭവിക്കുന്നത്. ഇത് കൂടുതല്‍ സമ്പാദിക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കാം. പലപ്പോഴും സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. വര്‍ദ്ധിച്ച് വരുന്ന പ്രതിബദ്ധതകള്‍ ചെറിയ സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാക്കിയേക്കാം. എങ്കിലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.

മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലൂടെയാണ് ചൊവ്വയുടെ സഞ്ചാരം. അത് മാത്രമല്ല ഇത് അവര്‍ക്ക് സൗഹൃദത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കരിയറിന്റെ കാര്യത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തികമായി കൂടുതല്‍ പണം ശേഖരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ശക്തമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരത കൈവരിക്കുന്നതിലേക്ക് എത്തിക്കുന്നു. കരിയറിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എങ്കിലും പതിയെ പതിയെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്താം. ജീവിത പങ്കാളിയോടെ ആത്മാര്‍ത്ഥതയോടെ പെരുമാറുന്നതിനും സമീപിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ചൊവ്വ അവരുടെ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നതിന് സഹായിക്കും. കൂടാതെ കരിയറില്‍ വളരെ കൂടിയ തോതില്‍ തന്നെ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പലപ്പോഴും സാമ്പത്തികമായി കൂടുതല്‍ സമ്പാദിക്കണം എന്ന ചിന്ത അലട്ടിക്കൊണ്ടിരിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നിലയെ പ്രതിസന്ധിയിലാക്കുന്നു. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. പ്രയാസകരമായ പല സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, October 7, 2024, 11:00 [IST]
X
Desktop Bottom Promotion