Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ലക്ഷ്മി നാരായണയോഗം ഒരു വര്‍ഷത്തിന് ശേഷം ഭാഗ്യം പടിവാതുക്കല്‍: പണം കണ്ട് കണ്ണ് മഞ്ഞളിക്കും ഇവര്‍ക്ക്
Lakshmi Narayana Rajayoga: വേദ ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റങ്ങള്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വരുത്തുന്നു. പലപ്പോഴും അത് രാജ്യത്തും ലോകത്തും ഉള്‍പ്പടെ സ്വാധീനം ചെലുത്തുന്നു എന്നാണ് വിശ്വാസം. അത്രയധികം പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു യോഗമാണ് ലക്ഷ്മീ നാരായണയോഗം. ബുധനും ശുക്രനും തുലാം രാശിയില്‍ കൂടിച്ചേരുന്നതിന്റെ ഫലമായാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. ഇതിന്റെ പ്രത്യേകത ഒരു വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു യോഗം രൂപം കൊള്ളുന്നത് എന്നതാണ്.
365 ദിവസത്തിന് ശേഷം രൂപം കൊള്ളുന്ന ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. അതിന്റെ ഫലമായി 12 രാശിക്കാരിലും മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരുടെ യോഗം അതിഗംഭീരമായിരിക്കും. മാറാത്ത എല്ലാ പ്രതിസന്ധികളേയും നിശേഷം മാറ്റുന്നതാണ് യോഗഫലം. പലപ്പോഴും ജോലിയില്‍ പുരോഗതിയും അത് വഴി സാമ്പത്തിക നേട്ടവും ഈ മൂന്ന് രാശിക്കാര്‍ക്ക് ഉണ്ടാവാം. ഏതൊക്കെയാണ് ലക്ഷ്മി നാരായണയോഗത്തിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

Most read: ബെഡ്റൂമിലും ഇവര്‍ വ്യത്യസ്തരാണ്: സ്ത്രീ ആഗ്രഹിക്കുന്നതല്ല പുരുഷന് വേണ്ടത്
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും നിങ്ങളുടെ ലഗ്നത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അനുകൂലമാറ്റങ്ങള്‍ക്ക് അല്പം കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. വ്യക്തിത്വത്തില്‍ വരെ അതിന്റെ മാറ്റങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. പലപ്പോഴും സാമ്പത്തികമായും അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് വരുന്ന മാസം എന്നതില്‍ സംശയം വേണ്ട. കടം കൊടുത്ത പണം തിരികെ കിട്ടുകയും സാമ്പത്തിക സ്ഥിതി ഉയരുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ കര്‍മ്മരംഗത്താണ് ഏറ്റവും കൂടുതല്‍ ഫലം ലഭിക്കാന്‍ സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ബിസിനസിലുണ്ടാവുന്ന പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയുള്ളവര്‍ക്ക് നല്ല സ്ഥാനം ജോലിയില്‍ ലഭിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. മേലധികാരിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ മികച്ച ഓഫറുകളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസിലെ ലാഭം നിങ്ങള്‍ക്ക് വിചാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക വിഷമതകളും അകറ്റുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെത്തുകയും ചെയ്യും. മാത്രമല്ല ബിസിനസ് വിപുലീകരിക്കുന്നതിന് സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജാതകത്തിന്റെ ഒന്‍പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. പലപ്പോഴും നിങ്ങളുടെ ഭാഗ്യം നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറി മറിയുന്നു. മുന്നോട്ട് പോവുന്ന ഓരോ കാര്യത്തിലും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നതിനുള്ള യോഗമുണ്ട്. മതപരമായ കാര്യങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് നേട്ടങ്ങളും ഉണ്ടാവും. ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് രണ്ടാമതൊരു ബിസിനസിലേക്ക് കാലെടുത്ത് വെക്കുന്നതിനുള്ള യോഗവും കാണുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ് ഈ യോഗസമയം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
