Latest Updates
-
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ
ബെഡ്റൂമിലും ഇവര്‍ വ്യത്യസ്തരാണ്: സ്ത്രീ ആഗ്രഹിക്കുന്നതല്ല പുരുഷന് വേണ്ടത്
ദാമ്പത്യ ജീവിതം എന്നത് സന്തോഷകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. പലപ്പോഴും പുരുഷന്മാരും സ്ത്രീകളും തികച്ചും വിപരീതമായി ചിന്തിക്കുന്നവരാണ്. അത് ഏത് കാര്യത്തിലായാലും സ്ത്രീ ചിന്തകളല്ല പലപ്പോഴും പുരുഷനുണ്ടാവുന്നത്. സാധാരണയായി സ്ത്രീകള്‍ ചിന്തിക്കുന്നതും പുരുഷന്മാര് ചിന്തിക്കുന്നതും ഒരേ കാര്യത്തില്‍ തന്നെ വ്യത്യസ്തമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ വളരെ കൂടുതലായിരിക്കും.
ബെഡ്റൂമില്‍ പോലും പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് വ്യത്യസ്തമായായിരിക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉണ്ടാവുന്ന ശാരീരിക അടുപ്പത്തിന്റെ കാര്യം പോലും വ്യത്യസ്തമാണ്. പുരുഷന്റെ ചിന്തകളായിരിക്കില്ല ഈ സമയം സ്ത്രീകള്‍ക്കുണ്ടാവുന്നത്. തിരിച്ചും അപ്രകാരം തന്നെയായിരിക്കും. ഈ ലേഖനത്തില്‍ പുരുഷ സ്ത്രീ ചിന്തകള്‍ വ്യത്യസ്തമാവുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാണുമ്പോഴുള്ള അടുപ്പം
പലപ്പോഴും പുരുഷന്മാര് പുറമേയുള്ള സൗന്ദര്യത്തില്‍ കൂടി വിശ്വസിക്കുന്നവരാണ്. പ്രത്യേകിച്ച് ബെഡ്റൂമില്‍ ഇത്തരം ഫാന്റസികള്‍ക്ക് പുരുഷന്മാര് കൂടുതല്‍ പ്രാധാന്യം നല്കുന്നു. പ്രത്യേകിച്ച് ആദ്യത്തെ കാഴ്ചക്ക് ഇവര്‍ വളരെയധികം പ്രാധാന്യം നല്‍കും. അതിനാല്‍ ലൈംഗികതയുടെ കാര്യത്തിലും ഇത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ തീരുമാനം എടുക്കുന്നത്.
ശാരീരിക ആവശ്യങ്ങള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അടുപ്പം വ്യത്യസ്തമാകുന്നതിന്റെ മറ്റൊരു കാരണം ആവശ്യങ്ങളിലെ വ്യത്യാസമാണ്. കാരണം സ്ത്രീകള്‍ക്ക് ഇത്തരം വികാരങ്ങള്‍ ഉള്ളപ്പോള്‍ അവര്‍ക്കതിനെ നിയന്ത്രിക്കുന്നതിനും മറ്റൊരു സമയത്തിലേക്ക് മാറ്റി വെക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് ജനിതകപരമായി വ്യത്യസ്തരാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ ശാരീരിക അടുപ്പം പുരുഷന് ആഗ്രഹിക്കുന്നു.
ബഹുമാനം ലഭിക്കുന്നത്
പലപ്പോഴും പുരുഷന് സ്ത്രീകളില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും കൂടുതല്‍ ബഹുമാനം പുരുഷന് ആഗ്രഹിക്കുന്നു. അത് ഒരു തെറ്റ് തന്നെയാണ്. എങ്കിലും പുരുഷന്റെ ചിന്തയില്‍ അവര്‍ അതൊരു തെറ്റായി ചിന്തിക്കുന്നില്ല. എന്ന് മാത്രമല്ല ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ തന്റെ ഭാര്യയുമായി ശാരീരികമായി അടുത്തിടപഴകാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു.
സ്ത്രീകളുടെ കാര്യത്തില്‍
എന്നാല്‍ ഇതെല്ലാം സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ക്ക് ശാരീരിക ആവശ്യത്തേക്കാള്‍ മാനസിക പിന്തുണയും ആരോഗ്യവുമാണ് അത്യാവശ്യമായി വരുന്നത്. ഒരു സ്ത്രീക്ക് ശാരീരിക അടുപ്പം എന്നത് അര്‍ത്ഥമാക്കുന്നത് പുരുഷന്മാരുടെ ആവശ്യങ്ങളുമായി ചിന്തിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും സ്ത്രീകളുടെ ചിന്തകളെക്കുറിച്ചും നമുക്ക് നോക്കാം.
വൈകാരിക ചിന്തകള്‍
പലപ്പോഴും ഇവര്‍ വളരെ വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും. പുരുഷന്മാരേക്കാള് സ്ത്രീകള്‍ വൈകാരികമായ അടുപ്പമാണ് പുരുഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സ്നേഹിക്കപ്പെടുന്നതിനും പരിപാലിക്കപ്പെടുന്നതിനും വേണ്ടിയാണ്. അതുകൊണ്ട് തന്നെ അതിസുന്ദരമായ ഒരു ലൈംഗികജീവിതമാണ് ഇവര്‍ എപ്പോഴംു ആഗ്രഹിക്കുന്നതും. ഭാര്യയുടെ ഇത്തരം ആവശ്യങ്ങള്‍ കൂടി നിറവേറ്റപ്പെടുന്നുണ്ടെന്ന് ഭര്‍ത്താവ് ഉറപ്പ് വരുത്തേണ്ടതാണ്.
സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും സ്ത്രീകള്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അടുപ്പം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വഴി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകളെ കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പലപ്പോഴും ഇതിന് സാധിക്കാതെ വരുമ്പോളാണ് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നത്.
സ്നേഹത്തിന്റെ ആവശ്യം
പുരുഷന്മാര്ക്ക് ബഹുമാനം എന്ന പോലെ തന്നെ സ്ത്രീകള്‍ ആദരവും സ്നേഹവും ആഗ്രഹിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. മാത്രമല്ല സ്ത്രീകള്‍ക്ക് എപ്രകാരം അടുപ്പം തോന്നണം എന്ന് പോലും അടിസ്ഥാനമാക്കുന്നത് പലപ്പോഴും പരസ്പരമുള്ള ബഹുമാനം അടിസ്ഥാനപ്പെടുത്തിയാണ്. ഭര്‍ത്താവുമായി പ്രണയത്തിലാവുന്നതിനും ഇവര്‍ അതിയായി ആഗ്രഹിക്കുന്നു..



Click it and Unblock the Notifications