Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Maghi Purnima: കുംഭ സംക്രാന്തിയിലെ മാഘപൗര്‍ണമി: ദിനം ദിനം വര്‍ദ്ധിക്കും സമ്പത്ത്, ജോലി, കരിയര്‍ ഭദ്രം
Maghi Purnima: ഇന്ന് മാഘപൗര്‍ണമി, ഈ ദിനത്തിന് കുംഭസംക്രാന്തി കൂടി വരുന്നതിനാല്‍ അത് ഇരട്ടി ഭാഗ്യം നല്കുന്ന ചില രാശിക്കാരുണ്ട്. ഇന്ന് ചന്ദ്രന് കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. അതുപോലെ തന്നെ സൂര്യന് മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കും. ഇന്നത്തെ ദിവസം മാഘപൂര്ണിമയും കുംഭസംക്രാന്തിയും ഒരുമിച്ച് വരുന്നതിനാല്‍ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. മാത്രമല്ല ഗണപതിഭഗവാന്റെ പ്രധാനപ്പെട്ട ദിനമാണ് ബുധനാഴ്ച, ഈ ദിനത്തില്‍ മാഘപൗര്ണമിയും അതുപോലെ തന്നെ കുംഭസംക്രാന്തിയും വരുന്നത് ഗുണപരമായാണ് കണക്കാക്കുന്നത്.
കുംഭസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ ഒരു തരത്തിലും പ്രശ്നത്തില്‍ പെടുന്നില്ല. എന്ന് മാത്രമല്ല മാഘപൗര്‍ണമിയുടെ ഗുണങ്ങള്‍ ഇവരുടെ ജീവിതത്തില്‍ അങ്ങോളം നിലനില്ക്കുകയും ചെയ്യുന്നു. ഈ പറയുന്ന 5 രാശിക്കാരിലും മികച്ച നേട്ടങ്ങള്‍ അവരുടെ കരിയറിലും, ദാമ്പത്യത്തിലും, ധനസമ്പാദനത്തിലും ഉണ്ടാവുന്നു. 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതം ഭദ്രമാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാഘപൗര്ണമിയും കുംഭസംക്രാന്തിയും ഒരുംമിച്ച് വരുന്നതിനാല്‍ അത് ഗുണഫലമായ പല മാറ്റങ്ങളിലേക്കും നയിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലാണ് നേട്ടങ്ങള്‍ തേടി എത്തുന്നത്. കൂടാതെ സമ്പത്തിന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും സഹായം ലഭിക്കുന്നു. ജോലിയില്‍ നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവും. പഠനത്തിനായി വിദേശയാത്ര നടത്തുന്നതിന് യോഗം കാണും. ജീവിതത്തിലെ എല്ലാ സന്തോഷവും ഒരുമിച്ച് നില്ക്കുന്ന ദിവസങ്ങളായിരിക്കും ഇവര്‍ക്ക് ഇനി വരാന്‍ പോവുന്നത്. മാറ്റങ്ങളില്‍ പോസിറ്റീവ് നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ ഗുണപ്രദമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് മാഘപൗര്ണമിയും കുംഭസംക്രാന്തിയും ചേര്‍ന്ന് വരുന്ന ദിനമായതിനാല്‍ പ്രണയത്തില്‍ അനുകൂല സമയമാണ്. പലപ്പോഴും വിവാഹ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. സഹോദരന്മാര്ക്കൊപ്പം പുതിയ ബിസിനസ് തുടങ്ങുന്നതിനും അതില്‍ ലാഭം നേടിയെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. നിയമപരമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളിലേക്ക് എത്തുന്ന ഒരു സമയം തന്നെയാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലിയില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളും ഉയര്‍ന്ന സ്ഥാനങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് പിടിക്കാന്‍ സാധിക്കും. പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിങ്ങളെ തേടി എത്തുന്നു. അനാവശ്യ പ്രതിസന്ധികളില്‍ നിങ്ങള്‍ക്ക് തന്നെ പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബിസിനസില്‍ ലാഭം തേടി എത്തും. പല കോണില്‍ നിന്നുംവരുമാന മാര്‍ഗ്ഗം തെളിയുന്നു. വിവാഹാലോചനകള്‍ വിവാഹത്തില്‍ കലാശിക്കും. ജോലി മാറി കുറച്ച് കൂടി മികച്ച ജോലിയിലേക്ക് എത്തുന്നു. വരുമാനത്തിലെ വര്‍ദ്ധനവ് നിങ്ങളെ കൂടുതല്‍ മികച്ച നിലയിലേക്ക് എത്തിയ്ക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
