Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
Maha Shivratri 2025: ശിവരാത്രിയില്‍ വരാനിരിക്കുന്നത് അപൂര്‍വ്വ ഗ്രഹമാറ്റം: ഒന്നൊഴിയാതെ ഭാഗ്യകടാക്ഷം 3 രാശിക്ക്
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ ദിനത്തില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. മഹാശിവരാത്രി ദിനത്തില്‍ ഭഗവാന് ഭക്തന് നല്കുന്ന അനുഗ്രഹം ജീവിതകാലം മുഴുവന്‍ അവരുടെ ജീവിതത്തില്‍ സൗഭാഗ്യവും ഐശ്വര്യവും നിറയ്ക്കുന്നു. ഈ വര്‍ഷത്തെ ശിവരാത്രി ദിനം ഫെബ്രുവരി 26-നാണ് സംഭവിക്കുന്നത്. ഭഗവാനോടുള്ള ഭക്തിയില്‍ ജീവിതം മാറ്റി മറിയ്ക്കപ്പെടുമ്പോള് ഭഗവാന് എളുപ്പത്തില്‍ തന്റെ ഭക്തര്‍ക്ക് മുന്നില്‍ പ്രസാദിപ്പിക്കപ്പെടുന്നു. അതോടൊപ്പം അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും.
ഈ മഹാശിവരാത്രി ദിനത്തില്‍ അപൂര്‍വ്വമായ ചില ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ ചില രാശിക്കാരുടെ ഭാഗ്യം തെളിയുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. മാത്രമല്ല സാമ്പത്തിക നേട്ടം, വളര്‍ച്ച, തൊഴില്‍ വിജയം, ബിസിനസില്‍ അഭിവൃദ്ധി എന്നിവയെല്ലാം തന്നെ ഇവരെ കാത്തിരിക്കുകയും ചെയ്യുന്നു. ഭഗവാന് ഇരുകൈയ്യും നീട്ടി അനുഗ്രഹിക്കുന്ന രാശിക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാരിലാണ് ശിവരാത്രി ദിനം നടക്കുന്ന അപൂര്‍വ്വ ഗ്രഹമാറ്റം നിമിത്തം മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ശുഭയോഗങ്ങള്‍ രൂപപ്പെടുന്നു
ശിവരാത്രി ദിനം നടക്കുന്ന ഗ്രഹമാറ്റങ്ങള്‍ നിമിത്തം ശുഭയോഗങ്ങളാണ് രൂപപ്പെടാന്‍ പോവുന്നത്. മഹാശിവരാത്രി ദിനം തിരുവേണം നക്ഷത്രത്തിലാണ് രണ്ട് ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നത്. ബുദ്ധാദിത്യ യോഗവും ത്രിഗ്രഹി യോഗവും ആണ് ഇവ. ഈ രണ്ട് യോഗങ്ങളുമാകട്ടെ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ശിവരാത്രി ദിനത്തില്‍ സന്തോഷവും വിജയവും നേട്ടങ്ങളും എല്ലാം ഈ രണ്ട് യോഗങ്ങളും നല്കുന്നു. അപൂര്‍വ്വമായി നടക്കുന്ന ഗ്രഹമാറ്റങ്ങളുടെ ഫലമായി ഇവരില്‍ സാമ്പത്തിക നേട്ടവും കാത്തിരിക്കുന്നു. ഒരിക്കലും ഒരു കാര്യത്തിനും വിഷമിക്കേണ്ട അവസ്ഥ ഇവരിലുണ്ടാവുന്നില്ല. മാത്രമല്ല ഏത് മേഖലയിലും വിജയം കരസ്ഥമാക്കുകയും സന്തോഷകരമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ കുടുംബ ജീവിതവും മഹാദേവന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ കാലമാണ് ഇവര്‍ക്ക് ശിവരാത്രിയോടെ ഉണ്ടാവുന്നത്. കരിയറിലും ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കാത്ത ഉയരത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്. സന്താനങ്ങളുടെ കാര്യത്തിലും അനുഗ്രഹവും സന്തോഷവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് 2025-ലെ മഹാശിവരാത്രിയോട് അനുബന്ധിച്ച് വളരെയധികം ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ദീര്‍ഘകാല അഭിവൃദ്ധി ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ബിസിനസില്‍ നേട്ടങ്ങളും ലാഭവും ഇവരെ തേടി എത്തുന്നു. ശിവനും ശനിയും ചേരുന്നതിനാല്‍ ഈ സമയം ഇവരില്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്നു. എന്ത് ചെയ്യുമ്പോഴും അതെല്ലാം വരുമാനത്തോടെ ഇരട്ടിയാവുന്നതിനുള്ള സാധ്യതയും ഇവര്‍ക്കുണ്ട്. ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സംഭവിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അപൂര്‍വ്വമായി സംഭവിക്കുന്ന ഈ ഗ്രഹവിന്യാസവും അതുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന ശുഭയോഗങ്ങളും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഇവര്‍ക്ക്. ദീര്‍ഘകാലം എല്ലാ കാര്യങ്ങളിലും അഭിവൃദ്ധിയുണ്ടാവുന്നു. വാഹന യോഗവും പുതിയ ഭൂമി സ്വന്തമാക്കുന്നതിനും ഇവര്‍ക്ക് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് കാര്യങ്ങള്‍ ഗുണകരമായി മാറുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications