Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Karkidaka Vavu 2024:പിതൃക്കള്‍ അരികിലെത്തുന്ന നാളുകള്‍; പിതൃദോഷം വരുത്തുന്ന ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
പിതൃപുണ്യം നേടി ബലിതര്‍പ്പണവും പിതൃക്കളുടെ മോക്ഷത്തിനും അനുഗ്രഹത്തിനായി വീടുകളില്‍ പലതരത്തിലുള്ള ആചാരങ്ങളും നടത്തുന്ന ദിനങ്ങളാണ് കര്‍ക്കടക വാവും അതോടനുബന്ധിച്ച ദിവസങ്ങളും. പിതൃക്കളുടെ അനുഗ്രഹം ഇല്ലെങ്കില്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകില്ലെന്നും പിതൃദോഷം വരുത്തിയാല്‍ വരും സന്തതിപരമ്പരകള്‍ വരെ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നുമാണ് വിശ്വാസം. ബലിതര്‍പ്പണത്തിന് പുറമേ, കര്‍ക്കടക വാവിന് വീടുകളില്‍ പിതൃക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതടക്കമുള്ള മറ്റ് ആചാരങ്ങളും കേരളമങ്ങോളമിങ്ങോളം നടക്കാറുണ്ട്.

കര്‍ക്കടക വാവും പിതൃക്കളും
പിതൃക്കള്‍ അഥവാ മരണപ്പെട്ട പൂര്‍വ്വികര്‍ കുടുംബത്തെയും ബന്ധുജനങ്ങളെ കാണാന്‍ ഭൂമിയിലേക്ക് വരുന്ന ദിവസമാണ് കര്‍ക്കടക വാവ് എന്നാണ് വിശ്വാസം. ഈ ദിവസം പിതൃക്കളെ സല്ക്കരിക്കുകയും അവരോടുള്ള കടമകള്‍ നിര്‍വ്വഹിക്കുകയും അങ്ങനെ അവരെ സന്തോഷിപ്പിക്കണമെന്നുമാണ് വിശ്വാസം. വാവുബലി ഇതിന് വേണ്ടിയാണ് നടത്തുന്നത്. ഇതിലൂടെ കുടുംബത്തിന് പിതൃക്കളുടെ അനുഗ്രഹം സിദ്ധിക്കും.
വാവിന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
പിതൃക്കള്‍ നമ്മുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസം പിതൃദോഷം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. അത് എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ കര്‍മ്മങ്ങള്‍ അവരുടെ മോക്ഷത്തിന് വിഘ്നമാകുമെന്ന് പറയുന്നു.
- കര്‍ക്കടക വാവിന് മുടി, നഖം എന്നിവ വെട്ടരുതെന്നും താടി വടിക്കരുതെന്നും പറയുന്നു. ചന്ദ്രന്റെ പ്രഭ കുറയുന്ന ദിവസങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
- അതുപോലെ വാവിനോട് അനുബന്ധിച്ച് വീടുകളില്‍ നിന്ന് ചെടികളും മരങ്ങളും മുറിച്ചുമാറ്റുകയോ പിഴുതുമാറ്റുകയോ ചെയ്യരുതെന്ന് പറയുന്നു.
- ഈ ദിവസങ്ങളില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടുന്നത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. വെള്ളം ഇറ്റുവീഴുന്ന നിലയില്‍ വീടിനുള്ളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനിടരുത്. മുഷിഞ്ഞ വസ്ത്രം ധരിക്കരുത്.
- വാവിന് പുതിയ വസ്ത്രങ്ങളോ, വസ്തുക്കളോ വാങ്ങിക്കരുത്. വീട്ടില്‍ ഉപയോഗിക്കാത്ത, പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക. അതുപോലെ പുതിയ കാര്യങ്ങള്‍ തുടങ്ങാനും വാവ് ദിവസം ശുഭകരമല്ല.
- കത്തി, മണ്‍വെട്ടി പോലുള്ള മൂര്‍ച്ഛയുള്ള വസ്തുക്കള്‍ ഈ ദിവസങ്ങളില്‍ ഉപയോഗിക്കരുത് എന്ന് പറയപ്പെടുന്നു.
- മുതിര്‍ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. ഇത് പിതൃക്കളെ സന്തോഷിപ്പിക്കും. ദേഷ്യം നിയന്ത്രിക്കുക.
- ഈ ദിവസം ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് പുണ്യകരമാണ്. മന്ത്രജപം, നാമജപം എന്നിവ പകുതിക്ക് വെച്ച് നിര്‍ത്തരുത്.
- ഈ ദിവസം പൊട്ടിയ പാത്രം, പൊട്ടിയ കണ്ണാടി എന്നിവ ഉപയോഗിക്കരുത്. കള്ളം പറയുക, ദുഷ്കര്‍മ്മം ചെയ്യുക, ദുഷ്ചിന്തകള്‍ ഉണ്ടാകുക എന്നിവയും പിതൃദോഷം വരുത്തിവെക്കുമെന്ന് പറയപ്പെടുന്നു. പക്ഷികളെയും മൃഗങ്ങളെയും ഉപദ്രവിക്കരുത്.
Also Read: ബുധന്റെ പ്രഭാവം, ഒരു വര്‍ഷത്തിന് ശേഷം ഭദ്ര രാജയോഗം; അപൂര്‍വ്വ ഭാഗ്യം മൂന്ന് രാശികള്‍ക്ക്
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
