Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബുധന്റെ പ്രഭാവം, ഒരു വര്‍ഷത്തിന് ശേഷം ഭദ്ര രാജയോഗം; അപൂര്‍വ്വ ഭാഗ്യം മൂന്ന് രാശികള്‍ക്ക്
ജ്യോതിഷ ശാസ്ത്രം അനുസരിച്ച്, ഒരു ഗ്രഹം നിശ്ചിത സമയത്തിന് ശേഷം രാശി മാറി മറ്റൊരു രാശിയില്‍ വന്നെത്തും. ആ രാശിമാറ്റം ശുഭ യോഗങ്ങള്‍ക്കും അശുഭ യോഗങ്ങള്‍ക്കും കാരണമാകും. ഇത് നമ്മുടെയെല്ലാം ജീവിതത്തില്‍ വ്യക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. സെപ്റ്റംബര്‍ മാസത്തില്‍ ബുധന്‍ സ്വന്തം രാശിയായ കന്നിയിലേക്ക് കടക്കും. ഈ രാശിമാറ്റത്തിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നു.

ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും മൂന്ന് രാശികളില് പ്രത്യേകിച്ച് ഇതിന്റെ ശുഭഫലങ്ങള്‍ അനുഭവപ്പെടും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഭദ്ര മഹാപുരുഷ യോഗം മഹാഭാഗ്യങ്ങള്‍ നല്‍കും. കാരണം ഈ രാജയോഗം ഇവരുടെ ലഗ്ന ഭാവത്തിലാണ് രൂപമെടുക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. കൂടാതെ, ഏറെക്കാലമായി അലട്ടിയിരുന്ന പ്രയാസങ്ങള്‍ ഈ സമയത്ത് ഇല്ലാതാകും. കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. പങ്കാളിയുമായി ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ ആസ്വദിക്കാനാകും. സന്താനഭാഗ്യമില്ലാത്തവര്‍ക്ക് ഈ കാലയളവില്‍ കുട്ടികള്‍ ഉണ്ടാകും.
മിഥുനം
ഭദ്ര രാജയോഗത്തിന്റെ നേട്ടങ്ങള്‍ തേടിയെത്തുന്ന മറ്റൊരു രാശി മിഥുനം രാശിയാണ്. കാരണം ഈ രാജയോഗം അവരുടെ നാലാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അവര്‍ക്ക് ജീവിതത്തില്‍ ഭൗതിക സുഖങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ഉന്നതിയുണ്ടാകും. വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും സാമ്പത്തിക നേട്ടവും ലാഭവും കൈവരും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസുകള്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.
മകരം
ഭദ്ര രാജയോഗം അതീവ സൗഭാഗ്യമേകുന്ന അടുത്ത രാശി മകരം രാശിയാണ്. മകരം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. തത്ഫലമായി ഇക്കാലയളവില്‍ അവര്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം എല്ലാ മേഖലകളിലും അനുഭവപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. വ്യവസായരംഗത്തുള്ളവര്ക്ക് ലാഭം ഉണ്ടാക്കാനുള്ള മികച്ച അവസരമാണ്. വിചാരിച്ച കാര്യങ്ങളെല്ലാം സാധിക്കും. സ്വദേശത്തും വിദേശത്തും യാത്രകള്‍ നടത്താനുള്ള ഭാഗ്യമുണ്ടാകും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ബുധന്റെ അനുഗ്രഹത്താല്‍ ആഗ്രഹങ്ങളെല്ലാം സാധിക്കാനും ധനം സമ്പാദിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
