Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
2026 പുലര്‍ന്ന് ആദ്യ ദിനം തന്നെ ഗജകേസരിയോഗം: ജനുവരി 2-ന് തെളിയുന്നത് ഒരു വര്‍ഷത്തേക്കുള്ള ഭാഗ്യം
പുതുവര്ഷഫലത്തെക്കുറിച്ച് അറിയുന്നതിന് പലരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 2026-ന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഗജകേസരിയോഗമാണ് ഈ സമയം രൂപപ്പെടാന്‍ പോവുന്നത്. പുതുവര്‍ഷത്തില്‍ അതായത് ജനുവരി 2-നാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. വ്യാഴവും ചന്ദ്രനും ചേര്‍ന്നാണ് ഈ യോഗം രൂപികരിക്കുന്നത്. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതിന്റെ ഫലമായി തുടക്കത്തില്‍ തന്നെ നിരവധി രാജയോഗങ്ങള്‍ രൂപം കൊള്ളുന്നു.
വേദജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും ചേരുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഏകദേശം രണ്ട് ദിവസത്തില്‍ കൂടുതലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഇത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ഈ രാജയോഗത്തിന്റെ ഫലം ഹ്രസ്വകാലത്താണ് എങ്കിലും അത് വര്‍ഷം മുഴുവന്‍ നില്ക്കുന്ന ഫലത്തിനാണ് തുടക്കമിടുന്നത്. തൊഴില്‍, ബിസിനസ് മേഖലകളില്‍ വലിയ വിജയവും സാമ്പത്തിക നേട്ടങ്ങളും തന്നെയാണ് ഈ സമയം രൂപം കൊള്ളുന്നത്. ജനുവരി 4-ന് രാവിലെ 9.42 വരെയാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ വ്യക്തിത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ നല്കുന്നു. തൊഴില്‍, ബിസിനസ് മാറ്റങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല അധ്യാപനം, രാഷ്ട്രീയം, ഭരണം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ വാക്കുകള്‍ സ്വാധീനം വര്‍ദ്ധിക്കുകയും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രത്യേകത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ആത്മീയ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം വര്ദ്ധിക്കുകുയം ചെയ്യുന്നു. ധാരാളം തീര്‍ത്ഥയാത്രകള്‍ നടത്തുന്നത് വഴി അത് നിങ്ങളുടെ ആത്മീയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വാഹനയോഗത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാവിയില്‍ സൗഹൃദങ്ങള്‍ നിങ്ങളെ മികച്ചതാക്കുകയും ചെയ്യുന്നു.
തുലാ രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് വളരെയധികം ശുഭകരമായ മാറ്റങ്ങളിലേക്കാണ് എത്തുന്നത്. ഈ രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല ധാരാളം തൊഴിലവസരങ്ങളും തേടി എത്തുന്നു. നിങ്ങളുടെ കഴിവിനെ മേലുദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും അത് കരിയറില്‍ മുന്നോട്ട് സന്തോഷവും സമാധാനവും കൊണ്ട് വരുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലികളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ഈ കാലയളവില്‍ ആരംഭിക്കുന്ന എല്ലാ കാര്യത്തിനും മികച്ച വിജയം തേടി എത്തും. പുതിയ സംരംഭങ്ങള്‍ നിങ്ങള്‍ക്ക് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിവാണ് വ്യാഴവും ചന്ദ്രനും ചേരുന്ന ഗജകേസരിയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രോഗാവസ്ഥകള്ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുഭകാര്യങ്ങള്‍ പലതും നടക്കുന്നു, അതില്‍ നിങ്ങള്‍ക്ക് അഭിമാനം കൊള്ളുന്നതിനും സാധിക്കും. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു, അതില്‍ നിങ്ങള്‍ക്ക് അഭിമാനം തേടി എത്തുന്നതിനും യോഗമുണ്ട്. ചെയ്യുന്ന കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ഇത് പ്രണയിക്കുന്നവര്‍ക്കും ശുഭഫലങ്ങള്‍ നല്കുന്നു. മേലധികാരികള്‍ക്ക് നിങ്ങളുടെ ജോലിയില്‍ സംതൃപ്തിയും സന്തോഷവം കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications