Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ചൊവ്വ അസ്തമിക്കുന്നു 139 ദിവസം കഷ്ടപ്പാടിനൊരുങ്ങാം ഇവര്‍ക്ക്: ആരോഗ്യം ക്ഷയിക്കും, സമ്പത്ത് നഷ്ടമാവും രാശി
വേദജ്യോതിഷം അനുസരിച്ച് ചൊവ്വയെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ചൊവ്വയുടെ ഉദയവും അസ്തമയവും അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ എപ്പോഴും ചര്‍ച്ചയാവുകയും ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം സംഭവിക്കുന്ന മാസമാണ് നവംബര്‍ മാസം. നവംബര്‍ 6-ന് ചൊവ്വ വൃശ്ചികം രാശിയില്‍ അസ്തമിച്ച് കഴിഞ്ഞു. എന്നാല്‍ അതിന്റെ ചാഞ്ചാട്ടം ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതാണ് സത്യം.
പലപ്പോഴും 12 രാശിക്കാരില്‍ ചില രാശിക്കാരെ ഈ പ്രതിഭാസം ബാധിക്കുന്നു. അത് പ്രധാനമായും മൂന്ന് രാശിക്കാരിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഏതൊക്കെ രാശിക്കാരിലാണ് ചൊവ്വയുടെ അസ്തമയം പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ അസ്തമയം അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്ന അവസ്ഥകളുണ്ടാക്കുന്നു. ആശയവിനിമയത്തിന്റെ അഭാവം ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ദാമ്പത്യ ജീവിതം എന്നന്നേക്കുമായി അകന്ന് പോവുന്നതിനും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. പലപ്പോഴും നിങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയുണ്ടാവും. നിങ്ങളുടെ നിസ്സഹായാവസ്ഥ പല തരത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഒന്നിന് പുറകേ ഒന്നായി രോഗാവസ്ഥകള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. പലപ്പോവും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്കായിരിക്കും നിങ്ങളുടെ പോക്ക്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും ഈ സമയം വളരെയധികം മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് കോടതി സംബന്ധമായ കാര്യങ്ങളുണ്ടെങ്കില്‍ അതില്‍ വലിയ പരാജയം സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ ആറാംഭാവത്തിലാണ് ചൊവ്വയുടെ അസ്തമയം സംഭവിക്കുന്നത്. അത് നിങ്ങളുടെ കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ വലിയ സാമ്പത്തിക നഷ്ടം നിങ്ങളെ തേടി എത്തും. പലപ്പോഴും ശത്രുക്കളുടെ ശക്തി വര്‍ദ്ധിക്കുന്നു. അത് നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു. കൂടാതെ പല വിധത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതയും ഈ സമയം കാണപ്പെടുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ അസ്തമയം സൃഷ്ടിക്കുന്നത് വളരെ മോശം ഫലങ്ങളാണ്. പലപ്പോഴും നിങ്ങളുടെ തീരുമാനമെടുക്കുന്നതിനുള്ള കഴിവ് വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ശത്രുക്കള്ശക്തരാവുകയും അവരുടെ മായാവലയത്തില്‍ നിങ്ങള്‍ വീണുപോവുകയും ചെയ്യുന്നു. കൂടാതെ കുടുംബത്തില്‍ ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും. കൂടാതെ ധാരാളം പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും അച്ഛന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കും. കൂടാതെ നിങ്ങളുടെ അമിത ദേഷ്യം പല വിധത്തിലുള്ള പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നതും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ അനാവശ്യ യാത്രകള്‍ക്ക് സമയം കണ്ടെത്തേണ്ടതായി വരുന്നു. നിങ്ങളില്‍ പലര്‍ക്കും താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും.



Click it and Unblock the Notifications
