Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Rashiphalam 11 July 2025: സൗഭാഗ്യത്തേരേറി ഈ രാശിക്കാര്‍, അപ്രതീക്ഷിത നേട്ടങ്ങള്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാരിലും സംഭവിക്കുന്നത്. സാമ്പത്തികം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസത്തിലുണ്ടാവുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസത്തെ കൂടുതല്‍ മാറ്റങ്ങള്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം 2025: ജൂണ്‍ 15 - ജൂലൈ 16, കരിയര്‍, ധനം, സമ്പാദ്യം, ജോലി, 27 നാളിനും സമ്പൂര്‍ണഫലം ഇപ്രകാരം
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനവരവ് ഇരട്ടിയാവുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും ദാമ്പത്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഗുണഫലമാണ് ഇന്നത്തെ ദിവസം. രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായിരിക്കും, സാമ്പത്തിക സ്ഥിതി അനുകൂലമാണ്. എങ്കിലും കടം വാങ്ങുന്നതും കടം കൊടുക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നതിന് യോഗം കാണുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രാഷ്ട്രീയ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം ശ്രദ്ധിക്കണം. വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അനുകൂല സമയമാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. സൗഹൃദങ്ങളില്‍ അല്പം ശ്രദ്ധ വേണം. പുതിയ അവസരങ്ങള്‍ തേടി എത്തുന്നു . ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. രോഗാവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്.. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യത്തിലും വിജയം തേടി എത്തും. ജീവിത പങ്കാളിയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്താം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഒരു തരത്തിലും അനാവശ്യ ആശങ്കകള്‍ വെച്ചുകൊണ്ടിരിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളിലേക്ക് എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. ആഹാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അസമയത്തെ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിവിധ കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. ഉദ്യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. കരിയറിലെ ഉയര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. വസ്തുസംബന്ധമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമാറ്റങ്ങളെ പോലും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.. കാരണം അത് പിന്നീട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ നിങ്ങള്‍ സന്തോഷിക്കും. വീട് പണി പുനരാരംഭിക്കുന്നതിനും വസ്തുവാങ്ങുന്നതിനും യോഗം കാണുന്നു. ആശയവിനിമയം കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ധനം തേടി എത്തുന്നു. എങ്കിലും ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വസ്തുസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. അസ്വസ്ഥതകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അച്ഛനമ്മമാരുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടത്തിലേക്ക് ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ധനം തേടി എത്തുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നു, എങ്കിലും ധനനേട്ടം ഉണ്ടാവുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ പരീക്ഷയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു. ഓരോ കാര്യത്തിലും ക്ഷമ അനിവാര്യമാണ്. ഏത് പ്രശ്നത്തേയും തരണം ചെയ്ത് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
