Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
അനിഴത്തില്‍ ബുധന്‍: മാറുന്ന മാറ്റത്തില്‍ ജീവിതം നന്നാവുന്നവര്, കരിയര്‍, ബിസിനസ്, ധനം: പിന്തിരിഞ്ഞ് നോക്കേണ്ട
വേദജ്യോതിഷപ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയ മാറ്റങ്ങളിലേക്ക് നമ്മളെ എത്തിക്കാം. പലപ്പോഴും ബിസിനസ്, എഴുത്തുകാര്‍, ഗണിതശാസ്ത്രം എന്നീ മാറ്റങ്ങളെല്ലാം ബുധന്റെ സ്വാധീനം നിമിത്തം ഉണ്ടാവുന്നതാണ്. എന്നാല്‍ ഇത് എത്രത്തോളം ജീവിതത്തില്‍ അനുകൂല മാറ്റങ്ങളെ കൊണ്ട് വരുന്നു എന്നത് അറിഞ്ഞിരിക്കണം. ബുധന്‍ നവംബര്‍ ഒന്ന് മുതല്‍ അനിഴം നക്ഷത്രത്തിലേക്ക് മാറിയിട്ടുണ്ട്. ഇത് ചില രാശിക്കാരില്‍ വളരെ പോസിറ്റീവ് ആയ മാറ്റങ്ങളിലേക്ക് എത്തുന്നു.
ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളെ എപ്രകാരം നമുക്ക് ബുധന്റെ ഗ്രഹമാറ്റം സ്വാധീനിക്കുന്നു എന്നത് നോക്കാം. അതിലുപരി ബുധന്‍ ശക്തമായ സ്ഥാനത്ത് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ബുധന്റെ സ്ഥാനമാറ്റം 12 രാശിക്കാരിലും സ്വാധീനിക്കുന്നുവെങ്കിലും അത് എത്രത്തോളം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നും നോക്കാം. ബുധന്റെ രാശിമാറ്റത്തില്‍ അഥവാ നക്ഷത്രമാറ്റത്തില് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

Chanakya Niti: കാലമെത്ര കഴിഞ്ഞാലും സങ്കടവും ദുരിതവും മാറാത്തവര്‍: ഇതില്‍ നിങ്ങളുണ്ടോ?
മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കാന്‍ പോവുന്ന സമയമാണ് ബുധന്റെ നക്ഷത്രമാറ്റം. പലപ്പോഴും ധനലാഭത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ബിസിനസിലെ ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കരിയറില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളില്‍ അത്ഭുതം നിറക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഓഹരി വിപണിയില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ സമയങ്ങളില്‍ ബുധന്‍ നല്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഉണ്ടാവുന്ന നക്ഷത്രമാറ്റം നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഈ രാശിക്കാര്‍ക്ക് ബിസിനസില്‍ പുരോഗതിയുടെ വഴി തെളിയുന്നു. കൂടാതെ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ലഭിക്കാവുന്ന മികച്ച ജോലിയാണ് ലഭിക്കുന്നത്. ജോലിയില്‍ പ്രകടനം മികച്ചതായിരിക്കും. ഇത് വഴി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു എന്നതില്‍ സംശയം വേണ്ട. ദീര്‍ഘകാലമായി നിങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ സമയം വളരെയധികം അനുകൂലമായിരിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ശുഭകരമായ നേട്ടങ്ങളുണ്ടാക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ മുന്‍പന്തിയിലാണ് നിങ്ങള്‍. പലപ്പോഴും ജോലിയില്‍ വിജയസാധ്യതയും അനുകൂല മാറ്റങ്ങളും തേടി എത്തുന്നു. ഇഷ്ടമുള്ള ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. കൂടാതെ പ്രോജക്റ്റില്‍ നിങ്ങള്‍ക്ക് കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിക്കുന്നു. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അത് മാത്രമല്ല ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ബിസിനസിലൂടെ മികച്ച ലാഭം തേടുന്നതിനും വീണ്ടും ബിസിനസ് ആരംഭിക്കുന്നതിനും സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications