Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
Chanakya Niti: കാലമെത്ര കഴിഞ്ഞാലും സങ്കടവും ദുരിതവും മാറാത്തവര്‍: ഇതില്‍ നിങ്ങളുണ്ടോ?
ചാണക്യ നീതി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ പലര്‍ക്കും ഉണ്ടാവുന്നു. പലപ്പോഴും ചാണക്യ നീതി പ്രകാരം നോക്കുകയാണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ഏത് സമയവും ജീവിതത്തില്‍ സങ്കടവും ദുരിതവും നിലനില്‍ക്കുന്ന ചില ആളുകളും ഉണ്ട്. ചാണക്യനാകട്ടെ ലോകത്തെ ഏത് കാര്യത്തെക്കുറിച്ചും കൃത്യമായി തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു.
ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും സമ്പത്തിന്റേയും ദാമ്പത്യത്തിന്റേയും ജീവിതത്തെക്കുറിച്ച് പറയുന്നു. എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്നത് ആരിലൊക്കെയാണ് സന്തോഷവും ദുരിതവും ഇല്ലാത്തവര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എപ്പോഴും സങ്കടപ്പെടുന്നവര്‍
ഏത് കാര്യത്തിനും എപ്പോഴും ദിവസം മുഴുവന്‍ സങ്കടപ്പെട്ടിരിക്കുന്നവര് ഉണ്ടെങ്കില്‍ അവര്‍ക്ക് എന്ത് ലഭിച്ചാലും പലപ്പോഴും ദു:ഖകരമായി മാറുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് പലപ്പോഴും ഈ ദു:ഖം നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ സന്തോഷകരമായ പല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും ദു:ഖത്തില്‍ മാത്രം ജീവിതം മുന്നോട്ട് പോവുന്നവരുണ്ടെങ്കില്‍ അവരുടെ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരിക്കുകയില്ല.
മക്കളെക്കുറിച്ചുള്ള ആധി
പലപ്പോഴും മക്കളെക്കുറിച്ചുള്ള ആധി പല വിധത്തിലാണ് മാതാപിതാക്കളെ പ്രശ്നത്തിലാക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ ദു:ഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ പലപ്പോഴും യോഗ്യതയില്ലാത്ത മക്കളുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ദു:ഖങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു.
കടബാധ്യത
നിങ്ങള്‍ക്കുണ്ടാവുന്ന കടബാധ്യതയും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ സന്തോഷമില്ലാത്ത അവസ്ഥയിലേക്കാണ് ഇത് എത്തിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. എല്ലാ തരത്തിലുള്ള സന്തോഷത്തിനേയും കടബാധ്യത ഇല്ലാതാക്കുന്നു. പലപ്പോഴും ഇത്തരം ആളുകള്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. അവരുടെ കുടുംബത്തിലും സമാധാനക്കേടുണ്ടാവുന്നു.
സ്ത്രീകളുടെ സ്വഭാവവും ശ്രദ്ധിക്കണം
പലപ്പോഴും കുടുംബത്തിലുള്ള സ്ത്രീകളുടെ സ്വഭാവവും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നാണ് ചാണക്യന് പറയുന്നത്. പലപ്പോഴും സ്ത്രീകളുടെ സ്വഭാവശുദ്ധി പ്രത്യേകിച്ച് കുടുംബത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത്തരക്കാരുടെ കുടുംബത്തില്‍ ആളുകള്‍ വളരെയധികം ദു:ഖിതരും അതുപോലെ തന്നെ അസ്വസ്ഥരുമായിരിക്കും. ഇത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന അവസ്ഥയും ഉണ്ടാവുന്നു.
അംഗങ്ങള്‍ കാണിക്കുന്ന ചതി
ഒരു കുടുംബത്തിലെ അംഗങ്ങള്‍ കാണിക്കുന്ന ചതി പലപ്പോഴും നിങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്നു. പ്രത്യേകിച്ച് വിശ്വാസ വഞ്ചന നടത്തുന്നവരാണ് എങ്കില്‍ ഇവരുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷവും സമാധാനവും ഉണ്ടായിരിക്കുകയില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്ന് മാത്രമല്ല ഒരിക്കലും സന്തോഷം ഇവര്‍ക്ക് ലഭിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കണം എന്നതാണ് ചാണക്യന് പറയുന്നത്.
കള്ളം പറയുന്നവര്‍
ഏത് കാര്യത്തിനും കള്ളം പറയുന്നവര്‍ക്കും പലപ്പോഴും ഒന്നിന് പുറകേ ഒന്നായി ദു:ഖങ്ങളും വിഷമങ്ങളും ഉണ്ടായിരിക്കും. ഇവരുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഇതൊന്നും ഒഴിഞ്ഞ് പോവുന്നില്ല. കാരണം ഇവര്‍ ഒരു കള്ളം മറക്കുന്നതിന് വേണ്ടി പലപ്പോഴും അടുത്ത കള്ളം പറയുന്നു. അതിനെ മറക്കാന്‍ അടുത്തത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ ദു:ഖങ്ങളേയും ദുരിതങ്ങളേയും വിടാതെ പിന്തുടരുന്നതിലേക്ക് എത്തിക്കുന്നു. ചാണക്യന് പറയുന്നത് പ്രകാരം കള്ളം പറയുന്നവര്‍ അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications