Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
ആറ്റുകാല്‍ പൊങ്കാല: ചന്ദ്രനും സൂര്യനും ശുക്രനും മഹാമാറ്റത്തിലേക്ക്: വര്‍ഷം മുഴുവന്‍ സര്‍വ്വസൗഭാഗ്യം
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13 വ്യാഴാഴ്ച ദിനത്തിലാണ്. ഇന്നത്തെ ദിവസം ജ്യോതിഷപരമായും വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ് എന്നതാണ്. മലയാള മാസമായ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. പലപ്പോഴും പൊങ്കാല ദിനത്തില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ പല വിധത്തിലുള്ള ഗ്രഹ രാശി മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സൂര്യനും ചന്ദ്രനും ശുക്രനും മഹാമാറ്റത്തിലേക്ക് അടുക്കുന്നു.
പൊങ്കാല ദിനത്തില്‍ സൂര്യ രാശിപ്രകാരം ഓരോ ഗ്രഹങ്ങളും അവയുടെ ഉച്ചസ്ഥായിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയെല്ലാം തന്നെ ഭക്തി, വൈകാരിക ക്ഷേമം, സമൃദ്ധി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി പൊങ്കാല ദിനത്തില്‍ വളരെയധികം ഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്നും നമുക്ക് നോക്കാം.

17 ദിവസത്തിനുള്ളില്‍ മഹാശനിമാറ്റം: ദോഷദൃഷ്ടിയില് ഏഴരശനിയാരംഭം, ദുരിതപര്‍വ്വത്തില്‍ 4 രാശിക്കാര്‍
ഗ്രഹസ്വാധീനം ഇപ്രകാരം
പൊങ്കാല ദിനത്തില്‍ ചന്ദ്രന് സംഭവിക്കുന്നമാറ്റം നമ്മുടെ ഭക്തിയേയും വികാരങ്ങളേയും കൂടുതല്‍ തീവ്രമാക്കുന്നു. മാത്രമല്ല ഈ സമയം പൊങ്കാലയര്‍പ്പിക്കുന്ന സ്ത്രീകളില്‍ അനുകൂലമായ പല മാറ്റങ്ങളും അവരുടെ മനസ്സിനെ സ്വാധീനിക്കുന്നു. സൂര്യന്റെ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം ജീവിതത്തെ സന്തോഷകരമാക്കുന്നു. മാത്രമല്ല സൗന്ദര്യം, സ്നേഹം, ഐക്യം എന്നിവ ജീവിതത്തിലുണ്ടാവുകയും ചെയ്യുന്നു. ശുക്രന് അഭിവൃദ്ധി, സന്തോഷം, സംരക്ഷണം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ഓരോ രാശിക്കാരിലും ഈ മാറ്റങ്ങള്‍ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഇവര്‍ക്ക് പൊങ്കാല ദിനം മുതലങ്ങോട്ടുള്ള ഒരു വര്‍ഷത്തോളം സാമ്പത്തിക നേട്ടങ്ങളും ആത്മീയ മാറ്റങ്ങളും സംഭവിക്കുന്നു. ഒരു ഘട്ടത്തിലും ഇവര്‍ക്ക് തോല്‍വിയെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല സര്വ്വസൗഭാഗ്യത്തിന്റെ ഒരു വര്‍ഷമാണ് ഇവരെ കാത്തിരിക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ ഇവര്‍ എപ്പോഴും മുന്നിലായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രന്റെ മാറ്റമാണ് അനുകൂലമായി വരുന്നത്. പലപ്പോഴും ഇവരുടെ വൈകാരിക ആരോഗ്യത്തേയും മാറ്റത്തേയും ആണ് ഇത് സ്വാധീനിക്കുന്നത്. സമാധാനവും സമൃദ്ധിയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും.
തുലാം
തുലാം രാശിക്കാരെ പൊങ്കാല ദിനത്തില്‍ സ്വാധീനിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ മാറ്റങ്ങള്‍ വളരെയധികം ഐശ്വര്യവും സന്തോഷവും നിങ്ങളില്‍ നല്കുന്നു. ആരോഗ്യം, സാമ്പത്തിക സ്ഥിരത, സന്തോഷം എന്നിവയെല്ലാം പൊങ്കാലയോട് അനുബന്ധിച്ച് ശുക്രന് പ്രദാനം ചെയ്യുന്നു. ഐശ്വര്യത്തോടെ ഓരോ ദിനവും ഇവര്‍ക്ക് മുന്പോട്ട് പോവാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റവും.
ധനു
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനമാണ് പൊങ്കാലയോട് അനുബന്ധിച്ച് പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നത്. ഇത് എല്ലാ അപകടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജോലിയിലും കരിയറിലും പുതിയ മാറ്റങ്ങള്‍ അവസരങ്ങള്‍ എന്നിവ ലഭിക്കുന്നു. ഇതെല്ലാം തന്നെ സന്തോഷകരമായ നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിരവധി പോസിറ്റീവ് നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു എന്നതാണ് സത്യം.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ആത്മീയ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ശനിയുടെ സ്വാധീനം ഇവരെ ഗുണപരമായി ബാധിക്കുന്നു. പൊങ്കാല ദിനത്തില്‍ ഗ്രഹമാറ്റങ്ങളില് സംഭവിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ ആത്മീയ പരിവര്‍ത്തനത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ലക്ഷ്യങ്ങളെല്ലാം തന്നെ നേടി എടുക്കുന്നതിനും നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications