Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
17 ദിവസത്തിനുള്ളില്‍ മഹാശനിമാറ്റം: ദോഷദൃഷ്ടിയില് ഏഴരശനിയാരംഭം, ദുരിതപര്‍വ്വത്തില്‍ 4 രാശിക്കാര്‍
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രഹമാറ്റമാണ് മാര്‍ച്ച് 29-ന് സംഭവിക്കാന്‍ പോവുന്നത്. ഇത് ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റമാണ്. മാര്‍ച്ച് 29-ന് ശനി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. അതിന്ശേഷം നടക്കുന്ന കാര്യങ്ങള്‍ അല്പം പ്രയാസമുണ്ടാക്കുന്നതാണ്. മാര്‍ച്ച് 29 രാത്രി 10.07നാണ് ശനിയുടെ സംക്രമണം നടക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. ജ്യോതിഷത്തില്‍ ശത്രുക്കളായി കാണപ്പെടുന്ന ഗ്രഹങ്ങളാണ് പിതൃപുത്ര ബന്ധമുള്ള ശനിയും സൂര്യനും സൂര്യനുമായി ഈ സമയം ശനി സംയോജിക്കുന്നതിലൂടെ അത് കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.
്അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ മേടം, ചിങ്ങം ഉള്‍പ്പടെയുള്ള രാശിക്കാരിലുണ്ടാക്കുന്നു. ശനിയും രാഹുവും ഈ സമയം ചേരുന്നു. അതിന്റെ ഫലമായി 12 രാശിക്കാരില്‍ ചിലര്‍ക്കെങ്കിലും ഗുരുതരമായ പ്രതിസന്ധികളും കരിയറില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ബിസിനസില്‍ ഇന്ന് വരെ ഇല്ലാത്ത തരത്തിലേക്ക് നഷ്ടങ്ങള്‍ സംഭവിക്കുന്നു. കൂടാതെ വലിയ മാറ്റങ്ങള്‍ ഏഴരശനിയുടെ രൂപത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. ശനിയുടെ മഹാമാറ്റത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കണം ഏതൊക്കെ രാശിക്കാര്‍ കരുതലോടെ ഇരിക്കണം എന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത്. ഇത് ആരോഗ്യപരമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വരുന്ന രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്ക് വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. .ആരോഗ്യ പ്രശ്നങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. ലോണ്‍ എടുക്കുന്നതില്‍ പലപ്പോഴും തിരിച്ചടവ് ഒരു പ്രതിസന്ധിയായി മാറുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ വിജയമുണ്ടെങ്കിലും അതെല്ലാം തന്നെ ആപേക്ഷികം മാത്രമായിരിക്കും. ബന്ധുക്കളോടെ ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന് സാധ്യതയുണ്ട്. ജോലിയിലെ പ്രശ്നങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായി മാറാം. കൂടാതെ എല്ലാ നേട്ടങ്ങളും നഷ്ടത്തിലെക്കെത്തുന്നതിന് സാധ്യതയുണ്ട്. പരിഹാരത്തിനായി എല്ലാ ശനിയാഴ്ചകളിലും ശനിസ്തോത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ ദോഷം കണ്ടകശനിയായി മാറുന്ന സമയമാണ്. പലപ്പോഴും ഇവരുടെ നാലാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ജോലിയിലുണ്ടാവുന്ന പല പ്രശ്നങ്ങളും കൂടുതല്‍ തലവേദന ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നു. കുടുംബത്തില്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വളരെ കൂടുതലായി കാണപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. അമ്മയുടെ ആരോഗ്യം വളരെയധികം മോശമായി വരാം. ജീവിത രീതിയില്‍ അച്ചടക്കം പാലിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. കൂടാതെ ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കി വിടരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. എല്ലാ ശനിയാഴ്ചയും കറുത്ത എള്ള് ദാനം ചെയ്യുന്നത് ശനിദോഷ്ത്തെ കുറയ്ക്കാന്‍ സഹായിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെ സഞ്ചാരം ഉണ്ടാവുന്നത്. ഇത് ഗുണദോഷ സമ്മിശ്രഫലങ്ങള്‍ നല്‍കുമെങ്കിലും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉണ്ടാവുന്നത് പലപ്പോഴും ദോഷകരമായാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. വിദേശ യാത്രകള്‍ ഒരിക്കലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അവസരങ്ങള്‍ ലഭിക്കണം എന്നില്ല. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ തേടി എത്തും. പങ്കാളിയുടെ ആരോഗ്യവും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. കുടുംബത്തില്‍ പലപ്പോഴും കലഹങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിക്കാം. ഇത് നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. ശനിദോഷത്തിന് പരിഹാരമായി ശനിയാഴ്ച ദിനങ്ങളില്‍ ശനി ചാലിസ ജപിക്കാവുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സ്വന്തം രാശിയിലേക്കുള്ള ശനിയുടെ സംക്രമണം ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് പലപ്പോഴും കൊണ്ട് വരുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കാം. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെത്തുന്നു. മാത്രമല്ല ഇത് പലപ്പോഴും പലവിധത്തിലുള്ള പിരിമുറുക്കത്തിലേക്ക് നിങ്ങളെ എത്തിക്കാം. മാനസിക സമ്മര്‍ദ്ദത്തില്‍ നിങ്ങള്‍ ഉഴലുന്ന സമയമാണ് എന്നതില്‍ തര്‍ക്കം വേണ്ട. പലപ്പോഴും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഇവരുടെ ശനിദോഷം ഇവര്‍ക്ക് നല്കുന്നു. അനാരോഗ്യകരമായ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ ഈ സമയങ്ങളില്‍ സംഭവിക്കാം. ആരോഗ്യം കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തും. അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. പരിഹാരമായി ശനിയാഴ്ച കറുത്ത എള്ള് ദാനം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications