Tap to Read ➤

ശരീര ദുര്‍ഗന്ധത്തിന് പരിഹാരം റോസാപ്പൂവ്

ശരീര ദുര്‍ഗന്ധം അകറ്റാനുള്ള വീട്ടുവൈദ്യമാണ് റോസാപ്പൂ
Rakesh M
ശരീര ദുര്‍ഗന്ധം
നിങ്ങളുടെ
ചര്‍മ്മത്തിലെ ബാക്ടീരിയയുടെ ഫലമാണ്.
ശരീരത്തിലെ വിയര്‍പ്പ് നിങ്ങളുടെ ചര്‍മ്മത്തിലെ ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരത്തിന്റെ ഗന്ധം മാറുന്നു.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍, ഹോര്‍മോണുകള്‍ അല്ലെങ്കില്‍ മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീര ദുര്‍ഗന്ധത്തെ ബാധിക്കും.
റോസ് വാട്ടറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സാധിക്കും.
അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മ്മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടുക.
റോസാദളങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ നിങ്ങളെ സഹായിക്കും
ശരീര ദുര്‍ഗന്ധം അകറ്റാനും റോസ് ഓയില്‍ ഉപയോഗിക്കാം. ഇതൊരു പ്രകൃതിദത്ത സുഗന്ധദ്രവ്യമാണ്.
അമിതമായ വിയര്‍പ്പോ ദുര്‍ഗന്ധമോ ഉള്ള ശരീരഭാഗങ്ങളില്‍ ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ ഈ എണ്ണ പുരട്ടുക.
റോസാപ്പൂവിന്റെ ദളങ്ങള്‍ പൊടിച്ച് പേസ്റ്റ് തയ്യാറാക്കി അമിതമായ വിയര്‍പ്പ് ഉള്ള ഭാഗത്ത് പുരട്ടുക.
റോസ് പേസ്റ്റ് 30 മിനിറ്റ് ചര്‍മ്മത്തില്‍ വിട്ടശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉണക്കുക.