Tap to Read ➤

വേഗത്തില്‍ മസില്‍ വര്‍ധിപ്പിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭക്ഷണക്രമം മുതല്‍ ജീവിതശൈലി വരെ പല ഘടകങ്ങളും നമ്മുടെ ശരീരത്തെ സ്വാധീനിക്കും.
Rakesh M
മസില്‍ വളര്‍ത്താനുള്ള ആഗ്രഹം മനസില്‍ വച്ച് നടക്കുന്നവര്‍ ആദ്യം അവരുടെ ലക്ഷ്യങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ പുരോഗതി ഇടയ്ക്കിടെ നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം.
ശരീരത്തിന്റെ ശക്തി നിലനിര്‍ത്താന്‍ ഓരോ മൂന്നു മണിക്കൂറിലും ഒരാള്‍ ഭക്ഷണം കഴിക്കണം.
നിങ്ങള്‍ക്ക് മസില്‍ വളര്‍ത്തണമെങ്കില്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
കഠിനമായ പരിശീലനമില്ലാതെ നിങ്ങള്‍ക്ക് മസില്‍ വളര്‍ത്താന്‍ സാധിക്കില്ല. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നല്ലപോലെ വ്യായാമം ചെയ്യുക.
മസില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിം വ്യായാമമാണ് കൂടുതല്‍ മികച്ചത്.
ശക്തമായ മസിലുകള്‍ ലഭിക്കാനായി ധാരാളം ഉറക്കവും വിശ്രമവും അത്യാവശ്യമാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മസില് വളര്‍ത്താന്‍ സഹായിക്കും.
മാട്ടിറച്ചി, ചിക്കന്‍, മത്സ്യം, മുട്ടയുടെ വെള്ള മുതലായവ പ്രോട്ടീന്റെ ചില മികച്ച സ്രോതസ്സുകളാണ്.
വ്യായാമത്തിന് മുമ്പും ശേഷവും ശേഷവും ദിവസം മുഴുവനും ആവശ്യത്തിന് വെള്ളം കുടിക്കുക.