Tap to Read ➤

വിയര്‍പ്പ് പിടിച്ച വസ്ത്രം ധരിച്ചാലുള്ള ദോഷങ്ങള്‍

പലരും തുടര്‍ച്ചയായി രണ്ട് ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുന്നു
Rakesh M
വിയര്‍പ്പ് കലര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഫംഗസ്, ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ ചര്‍മ്മത്തിലേക്ക് കടക്കുന്നതിന് ഇടയാക്കും
വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ യീസ്റ്റ് അണുബാധ അല്ലെങ്കില്‍ ബാക്ടീരിയ വജൈനോസിസ് എന്നിവ ബാധിച്ചേക്കാം
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ വിയര്‍പ്പ് കലര്‍ന്ന വസ്ത്രം ധരിച്ചാല്‍ ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടും
നിങ്ങളുടെ വിയര്‍പ്പില്‍ ബാക്ടീരിയയും മറ്റ് രോഗാണുക്കളും കലരുമ്പോള്‍, അത് സ്വയമേവ ശരീര ദുര്‍ഗന്ധത്തിലേക്ക് നയിക്കും.
ദീര്‍ഘനേരം വിയര്‍പ്പ് കലര്‍ന്ന വസ്ത്രത്തില്‍ ഇരിക്കുന്നവരില്‍ ജലദോഷം, ചുമ, ശരീരവേദന എന്നിവ പതിവായി കാണപ്പെടുന്നു.
അമിതമായ വിയര്‍പ്പ് ചര്‍മ്മത്തില്‍ പ്രകോപനമുണ്ടാക്കും. ഇത് ചൊറിച്ചിലിലേക്കും ചര്‍മ്മ തിണര്‍പ്പിലേക്കും അലര്‍ജിയിലേക്കും നയിക്കും.
നനഞ്ഞതും വിയര്‍പ്പ് കലര്‍ന്നതുമായ ഷൂ ധരിക്കുകയാണെങ്കില്‍, അത് ഫംഗസ് വളര്‍ച്ചയിലേക്ക് നയിക്കും. ഇത് സാധാരണയായി അത്‌ലറ്റ്സ് ഫൂട്ട് അണുബാധയ്ക്ക് കാരണമാകും.