Tap to Read ➤

ശരീരം തണുപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ചില സുഗന്ധദ്രവ്യങ്ങള്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമപ്പെടുത്താന്‍ വളരെ ഫലപ്രദമാണ്.
Rakesh M
ചൂടുള്ള വെയിലില്‍ ഇറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിക്കുന്നത് ഹീറ്റ് സ്ട്രോക്ക് തടയുകയും നിങ്ങളുടെ ശരീരം തണുപ്പിക്കുകയും ചെയ്യും
ഔഷധഗുണങ്ങള്‍ നിറഞ്ഞ മഞ്ഞള്‍ ഒരു അത്ഭുതമാണ്. ഇത് കരളിനെയും രക്തത്തെയും ശുദ്ധീകരിക്കുന്ന ഒരു നല്ല വിഷനാശിനിയാണ്.
ആയുര്‍വേദ പ്രകാരം വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന മികച്ച വസ്തുവാണ് ജീരകം.
ശരീരത്തിലെ അനാവശ്യ രാസവസ്തുക്കളെയും വിഷവസ്തുക്കളെയും നിര്‍വീര്യമാക്കാനുള്ള കഴിവ് ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തങ്ങള്‍ക്ക് ഉണ്ട്.
ശരീരത്തിലെ അമിത ചൂടും വിഷാംശവും അകറ്റാന്‍ മല്ലി നിങ്ങളെ സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ തണുപ്പും പുതുമയും നിലനിര്‍ത്തുന്നു.
കഠിനമായ ചൂടിനെ പ്രതിരോധിക്കാന്‍ പുതിനയിലടങ്ങിയിരിക്കുന്ന മെന്തോളിനേക്കാള്‍ മികച്ചതായി ഒന്നുമില്ല.
വേനല്‍ക്കാലത്ത് ഉലുവ ചായയോ ഉലുവ വെള്ളമോ കുടിക്കുന്നത് തണുപ്പും ഉന്മേഷവും നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും.