Tap to Read ➤

വിഷുവിന് തയ്യാറാക്കാം കൊതിയേറും പായസങ്ങള്‍

വിഷുവിന് സദ്യ ഒരുക്കുമ്പോള്‍ പായസം നിര്‍ബന്ധമാണ്. അവസാനം പായസം കൂടി കഴിക്കുമ്പോഴാണ് വിഷു സദ്യ പൂര്‍ണമാകുന്നത്.
Sangeetha
അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം
നിര്‍ബന്ധമായും തയ്യാറാക്കി നോക്കാം മാങ്ങാപ്പായസം, മാങ്ങ വേവിച്ച് പേസ്റ്റാക്കി അതിലേക്ക് ശര്‍ക്കര ഉരുക്കി തേങ്ങാപ്പാലും ചേര്‍ത്ത് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തിടുക
സേമിയ നെയ്യില്‍ വറുത്ത് പാല്‍ തിളപ്പിച്ച് അതിലിട്ട് വേവിക്കുക. ശേഷം മധുരം ചേര്‍ത്ത് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കുക
കടലപ്പരിപ്പ് പ്രഥമന്‍ കടലപ്പരിപ്പ് വേവിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ശര്‍ക്കര പാനിയിലേക്ക് കടലപ്പരിപ്പ് ചേര്‍ക്കുക. നെയ്യും ചേര്‍ത്ത് ഇതിലേക്ക് മൂന്നാം പാല്‍ ചേര്‍ക്കുക. പിന്നീട് രണ്ടാം പാല്‍ ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് അണ്ടിപ്പരിപ്പ് വറുത്ത് ചേര്‍ക്കുക
പാലട വേവിച്ച് അതിലേക്ക് പാല്‍ ഒഴിച്ച് ബ്രൗണ്‍ നിറമാവുന്നത് വരെ ഇളക്കുക. ശേഷം പാകത്തിന് പഞ്ചസാര ഇട്ട് ഇളക്കി ഏലക്ക പൊടിച്ചതും ചേര്‍ക്കുക. മിക്‌സ് ആയാല്‍ അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുക്കുക
ചെറുപയര്‍ പരിപ്പ് വറുത്ത് രണ്ടാം പാല്‍ പിഴിയുക. വെന്താല്‍ ചൗവ്വരി ചേര്‍ക്കുക. ശര്‍ക്കരപ്പാനി ചേര്‍ക്കുക. ഒന്നാം പാല്‍ ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം