Tap to Read ➤

ചോക്ലേറ്റ് അധികം കഴിച്ചാലുള്ള ദോഷം

ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയും ഉള്ളതിനാല്‍ ചോക്ലേറ്റിന് ചില ദോഷവശങ്ങളുണ്ട്
Rakesh M
വലിയ അളവില്‍ കഴിക്കുന്നത് അസ്വസ്ഥത, ഉറക്കമില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം.
ചോക്ലേറ്റിന്റെ അമിത ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഇത് ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് അപകടകരമാണ്.
അമിതമായ അളവില്‍ കഴിച്ചാല്‍ ചോക്ലേറ്റ് നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിക്കും.
അമിതമായ കഫീന്‍ ഹൃദയസംബന്ധമായ അസുഖമുള്ളവരില്‍ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും.
വലിയ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ദഹനനാളത്തിന്റെ വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം എന്ന വിഷ ലോഹം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് കിഡ്നി രോഗം ഇത് ഉള്ളവര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാകാം.