Tap to Read ➤

സൂര്യതാപം തടയാന്‍ ചില വീട്ടുവൈദ്യങ്ങള്‍

ചര്‍മ്മത്തില്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ സൂര്യാഘാതം സംഭവിക്കുന്നു
Rakesh M
ഒരു പാത്രം ചമോമൈല്‍ ചായ ഉണ്ടാക്കി തണുപ്പിച്ച് സൂര്യതാപമേറ്റ ഭാഗത്ത് പുരട്ടുക
നേര്‍പ്പിച്ച ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ബാധിത പ്രദേശത്ത് പുരട്ടുക.
കക്കിരി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. നിങ്ങള്‍ക്ക് സൂര്യതാപമേറ്റാല്‍, ആ സ്ഥലത്ത് കക്കിരി അരിഞ്ഞ് വയ്ക്കുക.
ഒരു വാഷ്‌ക്ലോത്ത് പാലില്‍ മുക്കി പിഴിഞ്ഞെടുക്കുക. ഇത് ബാധിത പ്രദേശത്ത് 5 മിനിറ്റ് നേരം പുരട്ടുക.
സൂര്യാഘാതത്തെ ചികിത്സിക്കാന്‍, കറ്റാര്‍ വാഴ ജെല്‍ ബാധിത പ്രദേശത്ത് പുരട്ടുക. ഇതിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
സൂര്യതാപം കൂടുതല്‍ വഷളാകാതിരിക്കാന്‍, ബാധിത പ്രദേശത്ത് ഓട്സും പാലും കട്ടിയുള്ള പേസ്റ്റ് ആക്കി പുരട്ടുക.
സൂര്യാഘാതത്തെ ചികിത്സിക്കാന്‍ തേന്‍ പോലെ മികച്ച ഒന്നില്ല. ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു.
സൂര്യാഘാതമേറ്റ ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക, ഇത് ചര്‍മ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.