Tap to Read ➤

തലയിലെ ഫംഗസ് അണുബാധ നീക്കാന്‍

തലയോട്ടിയിലെ ഫംഗസ് അണുബാധ ഇന്ന് വളരെ സാധാരണമാണ്. എന്നിരുന്നാലും പ്രശ്നം വര്‍ദ്ധിക്കുകയാണെങ്കില്‍ ഇതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.
Rakesh M
ഇത് തലയില്‍ ചെറിയ കുരുക്കള്‍ ഉണ്ടാക്കുന്നു, ഇത് ചിലപ്പോള്‍ രക്തമോ പഴുപ്പോ പുറത്തുവരാനും കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, പ്രശ്നം വര്‍ദ്ധിക്കും.
രണ്ട് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക.
ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് ഇളക്കി നിങ്ങളുടെ തല കഴുകുക. ഇത് 10-15 മിനിറ്റ് വിട്ട ശേഷം കുളിക്കുക.
ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ഇളക്കി ഇത് ഷാംപൂവില്‍ ചേര്‍ക്കുക. തലയോട്ടിയില്‍ മസാജ് ചെയ്ത് നന്നായി കഴുകുക.
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ രണ്ട് ടീസ്പൂണ്‍ വേപ്പെണ്ണ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
ആവണക്കെണ്ണയും വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ വീതം മിക്സ് ചെയ്ത് തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക.