Tap to Read ➤

വിയര്‍പ്പ് നാറ്റത്തിന് മികച്ച ഒറ്റമൂലി

നാടന്‍ കൂട്ടുകളില്‍ വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാം
Sangeetha
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ പഞ്ഞിയില്‍ അല്‍പം വിനാഗിരി എടുത്ത് കക്ഷത്തില്‍ നല്ലതു പോലെ തുടച്ചെടുക്കാം
ഒരു നാരങ്ങ മുറിച്ച് ഇത് കൊണ്ട് കക്ഷത്തില്‍ ഉരസിയാല്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും ഇല്ലാതാവും
നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം.
ടീ ട്രീ ഓയില്‍ കൊണ്ട് ശരീര ദുര്‍ഗന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നു. ഇത് എന്നന്നേക്കുമായി വിയര്‍പ്പ് നാറ്റത്തേയും ശരീര ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു
കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു
ഒലീവ് ഓയില്‍ കുളിക്കുന്നതിനു മുന്‍പ് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്.
കൂടുതല്‍ അറിയാന്‍