Tap to Read ➤

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍

പ്രമേഹരോഗികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.
Rakesh M
ദിവസവും ഒരു കപ്പ് ബീന്‍സ് കഴിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും
പ്രോട്ടീനും നാരുകളും നിറഞ്ഞ വെള്ളക്കടല പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമായ പയര്‍വര്‍ഗ്ഗമാണ്.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഇത് നല്ലതാണ്. വെള്ളക്കടലയുടെ ഗ്ലൈസെമിക് സൂചിക 8 ആണ്.
38 ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ചെറുപയര്‍ പരിപ്പ് ആരോഗ്യകരമായ പയര്‍വര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.
പ്രോട്ടീന്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ചെറുപയര്‍ പരിപ്പ് ഹൃദ്രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെ നല്ലതാണ്.
പ്രമേഹ രോഗികള്‍ക്ക് ഏറ്റവും മികച്ച പയര്‍വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കിഡ്നി ബീന്‍സ്.
കിഡ്‌നി ബീന്‍സിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് ലെവല്‍ വെറും 19 ആണ്.
പ്രമേഹ രോഗികളെ സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് ചെറുപയര്‍.
164 ഗ്രാം ഉള്ള ഒരു കപ്പ് ചെറുപയര്‍ 12.5 ഗ്രാം നാരുകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.