Tap to Read ➤

ശരീരത്തിന് ഊര്‍ജ്ജം നല്‍കും ഭക്ഷണങ്ങള്‍

ചില പോഷകങ്ങള്‍ നിങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സ്വാഭാവികമായി ഊര്‍ജ്ജം പകരാനും സഹായിക്കുന്നു
Rakesh M
ഒരു ഇടത്തരം വാഴപ്പഴത്തില്‍ 105 കിലോകലോറി ഊര്‍ജ്ജം, 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു.
പ്രോട്ടീനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയുടെ ശേഖരമാണ് ഒരുപിടി നട്‌സ്. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് നട്‌സ്.
100 ഗ്രാം ബ്രൗണ്‍ റൈസില്‍ 112 കിലോകലോറി ഊര്‍ജ്ജം, 2 ഗ്രാം ഫൈബര്‍, 2 ഗ്രാം പ്രോട്ടീന്‍ എന്നിവയും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
അവിശ്വസനീയമാംവിധം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മത്സ്യം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ
മുട്ടകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ല്യൂസിന്‍ എന്ന അമിനോ ആസിഡ് ഊര്‍ജ്ജ രാസവിനിമയത്തിനും പ്രോട്ടീന്‍ സിന്തസിസിനും സഹായിക്കുന്നു.
ലീന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കന്‍. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം നിങ്ങള്‍ക്ക് സദാസമയം ഊര്‍ജ്ജം നല്‍കുന്നു.
ഊര്‍ജ്ജം നല്‍കുന്ന കലോറികള്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഇരുമ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ പഴവര്‍ഗമാണ് ആപ്പിള്‍.
രണ്ട് ടേബിള്‍സ്പൂണ്‍ (32 ഗ്രാം) പീനട്ട് ബട്ടറില്‍ 191 കിലോകലോറി ഊര്‍ജ്ജം, 7 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഫൈബര്‍, 16 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.