Tap to Read ➤

ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങള്‍

ക്ഷീണം പിടിച്ച് ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്.
Rakesh M
ഓട്‌സില്‍ നാരുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഏറെനേരം നീണ്ടുനില്‍ക്കുന്ന ഊര്‍ജ്ജം നല്‍കുന്നു.
വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി-6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഊര്‍ജ്ജവും പേശികളുടെ പ്രവര്‍ത്തനവും വളര്‍ത്തുന്നു.
ബദാമില്‍ ധാരാളമായി പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു.
ആപ്പിളില്‍ നാരുകളും പഞ്ചസാരയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു.
ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് ഡാര്‍ക് ചോക്ലേറ്റ്. ഇത് മില്‍ക് ചോക്ലേറ്റിനേക്കാള്‍ ആരോഗ്യകരമാണ്.
മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജത്തിന്റെ സ്ഥിരമായ ഉറവിടമാണ്.
ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകള്‍ അടങ്ങിയ ഒന്നാണ് തൈര്. ഇത് നിങ്ങളുടെ ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു