Tap to Read ➤

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍

നമ്മുടെ ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും കൊളസ്‌ട്രോളിന്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു.
Rakesh M
ചെറുപയര്‍, കിഡ്നി ബീന്‍സ്, സോയാബീന്‍, കടല മുതലായവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നിങ്ങളുടെ എല്‍ഡിഎല്‍ - എച്ച്ഡി എല്‍ അനുപാതം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന പെക്റ്റിന്‍ ആപ്പിളിലുണ്ട്.
ബ്രസീല്‍ നട്‌സ്, ബദാം, പിസ്ത, നിലക്കടല എന്നിവയില്‍ ഹൃദയാരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളമുണ്ട്.
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി, ക്രാന്‍ബെറി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുക.
വാഴപ്പഴത്തിലെ പൊട്ടാസ്യവും നാരുകളും ശരീരത്തിലെ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കും.
മാതളനാരങ്ങ ജ്യൂസ് നിങ്ങളുടെ ശരീരത്തിലെ എല്‍ഡിഎല്‍ അഥവാ മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നു.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് വ്യത്യസ്ത രീതികളില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.
ചിയ വിത്തുകള്‍ കഴിക്കുന്നത് എല്‍ഡിഎല്‍ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.