Tap to Read ➤

ആരോഗ്യത്തിനും പ്രതിരോധശക്തിക്കും ഈ സൂപ്പര്‍ഫുഡ്

ഈ സൂപ്പര്‍ഫുഡുകളില്‍ ആന്റിഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്,
Rakesh M
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ നെയ്യിലുണ്ട്. ഹോര്‍മോണുകളെ സമന്വയിപ്പിച്ച് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
ബ്ലൂബെറി തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും കാന്‍സര്‍ കോശങ്ങളെ ചെറുക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
ഒമേഗ-ത്രീ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ സാല്‍മണ്‍ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ബ്രൊക്കോളിയില്‍ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയില്‍ നിന്ന് സംരക്ഷിക്കും.
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാന്‍സര്‍ കോശങ്ങളെ ചെറുക്കുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ചീര ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയില്‍ നിന്ന് സംരക്ഷിക്കും
പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ അവൊക്കാഡോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും  സഹായിക്കുന്നു
വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി6, കാല്‍സ്യം, പൊട്ടാസ്യം, സെലിനിയം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് നട്‌സ്.