Tap to Read ➤

പ്രായം കുറക്കാന്‍ സഹായിക്കും ഈ വ്യായാമങ്ങള്‍

ശാരീരിക ക്ഷമത നേടുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് വ്യായാമം.
Rakesh M
ശരിയായ വ്യായാമത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിന്റെയും ഘടികാരത്തെ നിങ്ങള്‍ക്ക് മാറ്റാനാകും.
വ്യായാമം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ചെറുപ്പമായി തോന്നിക്കും
ജോഗിംഗ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കും, അതുവഴി നിങ്ങളുടെ ആരോഗ്യവും പ്രോത്സാഹിപ്പിക്കും.
ആഴ്ചയില്‍ മൂന്ന് തവണ മുപ്പത് മിനിറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നത് ഓസ്റ്റിയോപൊറോസിസിനെ ചെറുക്കാന്‍ സഹായിക്കും.
നടത്തം നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യോഗ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഉത്തേജിപ്പിക്കും.
നിങ്ങളുടെ യുവത്വം പ്രതിഫലിപ്പിക്കേണ്ടത് മുഖമായതിനാല്‍, ദിവസവും ഫേഷ്യല്‍ എക്സര്‍സൈസ് ചെയ്ത് ശീലിക്കുക.
ചര്‍മ്മം ചെറുപ്പമായി തോന്നാന്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലിക്കണമെന്ന് പല സൗന്ദര്യ വിദഗ്ധരും പറയുന്നു.
പ്രായമാകല്‍ പ്രക്രിയയെ ചെറുക്കുന്ന ഒരു വ്യായാമ മാര്‍ഗമാണ് സ്‌ക്വാട്ട്.