Tap to Read ➤

വെറും വയറ്റില്‍ പപ്പായ കഴിച്ചാലുള്ള നേട്ടങ്ങള്‍

ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും
Rakesh M
വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ പ്രഭാത ദിനചര്യയില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് ഉള്‍പ്പെടുത്തുക.
പപ്പായയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ സാന്നിധ്യം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
പപ്പൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വേദനസംഹാരിയാണ്
പപ്പായയിലെ ല്യൂട്ടിന്‍, സിയാക്സാന്തിന്‍, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
ഇതിലെ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
പപ്പായയില്‍ നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു.
ആന്റിഓക്സിഡന്റുകള്‍ക്ക് പേരുകേട്ട പപ്പായ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കും.