Tap to Read ➤

ഹൃദയാരോഗ്യത്തിന് ചോക്ലേറ്റ് നല്‍കും ഗുണം

ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചോക്ലേറ്റ് സഹായിക്കുന്നു
Rakesh M
ഹൃദയത്തിന് ആരോഗ്യം നല്‍കുന്ന പോഷകങ്ങളായ ഫ്‌ളേവനോയ്ഡുകള്‍, മെത്തിലക്‌സാന്തൈന്‍സ്, പോളിഫെനോള്‍സ്, സ്റ്റിയറിക് ആസിഡ് എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.
ഇത് വീക്കം കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റു ഗുണങ്ങള്‍ ഇവയാണ്.
ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് ഡാര്‍ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ളേവനോള്‍, നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്തുകയും ചെയ്യുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. കൊക്കോയില്‍ കഫീന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍ ഇതിലുണ്ട്‌
ഡാര്‍ക്ക് ചോക്ലേറ്റിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ചര്‍മ്മത്തിന് മികച്ച രീതിയില്‍ ഗുണം ചെയ്യുന്നവയാണ്.