Tap to Read ➤

ചാണക്യനീതി; നല്ല ദാമ്പത്യത്തിന് പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ അറിഞ്ഞിരിക

വിവാഹത്തിനു മുമ്പ് പങ്കാളിയെപ്പറ്റി അറിഞ്ഞിരിക്കണമെന്ന് ചാണക്യന്‍ പറയുന്നു
Rakesh M
ക്ഷമാശീലം : സഹിഷ്ണുതയുള്ള ഒരാള്‍ കഷ്ടതയില്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയും ശരിയായ പാത കാണിക്കുകയും ചെയ്യും.
ദൈവവിശ്വാസം : ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും അന്തസ്സ് വിട്ട് പെരുമാറില്ല. അവര്‍ കുടുംബത്തിന് അര്‍പ്പണബോധമുള്ളവനായിരിക്കും.
മനസിന്റെ നന്‍മ : ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ അവരുടെ മുഖത്ത് മാത്രം നോക്കാതെ മനസിലേക്കും നോക്കണമെന്ന് ചാണക്യന്‍ പറയുന്നു.
ബഹുമാനം : ഏത് ബന്ധത്തിലും പരസ്പര ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു.
സംയമനം : സംയമനവും ക്ഷമയും ഉള്ള വ്യക്തി കുടുംബത്തെ എല്ലാ പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് ചാണക്യന്‍ പറയുന്നു.
കോപം : വിവാഹത്തിന് മുമ്പ് തീര്‍ച്ചയായും പങ്കാളിയുടെ കോപം പരിശോധിക്കണം. കോപം കാരണം ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നു.
സംസാരം : ഭാര്യാഭര്‍ത്താക്കന്മാരുടെ മധുരമായ സംസാരം കൊണ്ട് മാത്രമാണ് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നത്.
സംസ്‌കാരം : സംസ്‌കാരമുള്ള ഒരു വ്യക്തി വിവാഹശേഷം തന്റെ പങ്കാളിയുടെ തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.