Tap to Read ➤

കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല
Rakesh M
അതിരാവിലെ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന കാര്‍ഡിയോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ അടങ്ങിയ നട്‌സ് ആണ് നിലക്കടല.
പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ നല്ല മിശ്രിതമാണ് നിലക്കടല. ഈ പോഷകങ്ങള്‍  മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു
നിലക്കടലയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയുകയും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിവസവും രാവിലെ അല്‍പം നിലക്കടല കഴിക്കുക
ഇവയില്‍ അടങ്ങിയ ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, സിങ്ക് എന്നിവയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമാണ്.
കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാല്‍ സ്റ്റോണിനെയും നിയന്ത്രിക്കാന്‍ നിലക്കടല ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.
നിലക്കടലയില്‍ കലോറി വളരെ കൂടുതലാണ്, അതിനാല്‍ അവ അമിതമായി കഴിക്കാന്‍ പാടില്ല.