Tap to Read ➤

പുതിന ജ്യൂസ് കുടിച്ചാലുള്ള നേട്ടങ്ങള്‍

വ്യാപകമായി ഉപയോഗിച്ചുവരുന്ന ഏറ്റവും പഴക്കം ചെന്ന ഔഷധസസ്യങ്ങളിലൊന്നാണ് പുതിന
Rakesh M
ഇത് ദഹന എന്‍സൈമുകളുടെ സ്രവണം ഉത്തേജിപ്പിക്കുകയും
ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പുതിന പതിവായി കഴിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് വളരെ ഉത്തമമാണ്.
പുതിനയിലയുടെ ശക്തവും ഉന്മേഷദായകവുമായ ആരോമാറ്റിക് ഗുണങ്ങള്‍, തലവേദനയും ഓക്കാനവും ഒഴിവാക്കുന്നു.
പുതിനയിലയിലെ ക്ലോറോഫില്‍ ഗുണവും ആന്റി ബാക്ടീരിയല്‍ ഗുണവും വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്നു.
പുതിനയിലകള്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉപാപചയം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില കഴിക്കുന്നത് ശ്രദ്ധയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് നിരവധി തെളിവുകള്‍ പറയുന്നു
പുതിന അവശ്യ എണ്ണ ശ്വസിക്കുന്നത് മനസ്സിനെ ശാന്തമാക്കും, കാരണം ഇത് തലച്ചോറില്‍ സെറോടോണിന്‍ സ്രവിക്കുന്നു.
ഈ പ്രകൃതിദത്ത പാനീയം നിങ്ങളെ നന്നായി ജലാംശം നിലനിര്‍ത്താനും ഉന്മേഷം നല്‍കാനും തണുപ്പിക്കാനും സഹായിക്കുന്നു.