Tap to Read ➤

ഹൈ ബി.പിക്ക് പരിഹാരം മല്ലി വെള്ളം

ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
Rakesh M
അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം, അമിതവണ്ണം തുടങ്ങിയവ അപകട ഘടകങ്ങളാണ്.
രക്തസമ്മര്‍ദ്ദത്തിന്റെ കുടുംബ ചരിത്രം, പ്രായം, പ്രമേഹം അല്ലെങ്കില്‍ വൃക്കരോഗം പോലുള്ള അവസ്ഥകളും അമിത രക്തസമ്മര്‍ദ്ദത്തിന്റെ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
സ്ഥിരമായുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും അതിലൂടെ മരണത്തിനും ഇടയാക്കിയേക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെത്തുന്ന അമിത സോഡിയം പുറന്തള്ളപ്പെടുന്നു.
ഒരു വലിയ സ്പൂണില്‍ മല്ലിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക.