Tap to Read ➤

അമിതവണ്ണം തൂത്തെറിയും ബാര്‍ലി വെള്ളം

അമിതവണ്ണം പ്രശ്‌നമായവര്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്കുള്ള പരിഹാരം ബാര്‍ലി വെള്ളത്തിലുണ്ട്.
Rakesh M
ബാര്‍ലി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനും ബാര്‍ലി വളരെയധികം ഗുണം ചെയ്യും.
ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
ബാര്‍ലിയിലെ ഫൈബര്‍ മികച്ച ദഹനത്തിന് സഹായിക്കുകയും മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു.
മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാര്‍ലിയില്‍ കൊഴുപ്പും കലോറിയും കുറവാണ്. നല്ല അളവില്‍ പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകള്‍, അവശ്യ ധാതുക്കള്‍ (കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്), ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവ ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കും
ബാര്‍ലി വെള്ളത്തിന്റെ പതിവ് ഉപയോഗത്തിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും കുടലില്‍ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്നു
ബാര്‍ലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നു.
അതിസാരം, മലബന്ധം, മൂലക്കുരു, ആമാശയവീക്കം എന്നിങ്ങനെയുള്ള ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് ബാര്‍ലി വെള്ളം.