Tap to Read ➤
അലര്‍ജ്ജിക്ക് കാരണമാകുന്ന ഭക്ഷണ സാധനങ്ങള്‍
5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 8% വരെയും മുതിര്‍ന്നവരില്‍ 4% വരെ പേരെയും ഭക്ഷണ അലര്‍ജി ബാധിക്കുന്നു.
Rakesh M
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ അളവ് പോലും ചിലരില്‍ ദഹന പ്രശ്നങ്ങള്‍, ശ്വാസതടസം തുടങ്ങിയവയ്ക്ക് കാരണമാകും.
ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട.
മുട്ട അലര്‍ജിയുടെ ലക്ഷണങ്ങളില്‍ ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട്, ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ചുമ എന്നിവ ഉള്‍പ്പെടാം.
കുട്ടികളേക്കാള്‍ മുതിര്‍ന്നവരില്‍, മത്സ്യം, കക്കയിറച്ചി എന്നിവയോട് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികളില്‍ ഒന്നാണ് പശുവിന്‍ പാലിനോടുള്ള അലര്‍ജി.
മിക്കവര്‍ക്കും കണ്ടുവരുന്ന ഒന്നാണ് നട്സിനോടുള്ള അലര്‍ജി.
കശുവണ്ടി, പിസ്ത, വാല്‍നട്ട്, ഹസല്‍നട്ട്സ്, ബദാം, ബ്രസീല്‍ നട്സ് എന്നിവ സാധാരണയായി അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളാണ്.
നിലക്കടലയോട് അലര്‍ജിയുള്ള ആളുകള്‍ക്ക് സാധാരണയായി ജീവിതകാലം മുഴുവന്‍ അലര്‍ജിയുണ്ടാകും.
മത്സ്യത്തോടുള്ള അലര്‍ജിയേക്കാള്‍ വ്യത്യസ്തമാണ് സീ ഫുഡിനോടുള്ള അലര്‍ജി.
ചെമ്മീന്‍, ഞണ്ട്, ഓയ്സ്റ്റര്‍, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജിക്ക് കാരണമാകുന്ന സമുദ്ര വിഭവങ്ങളാണ്.
സോയാബീന്‍ അലര്‍ജി കുട്ടികളില്‍ കണ്ടുവരുന്ന ഒരു സാധാരണ അലര്‍ജിയാണ്.
ഗോതമ്പ് മറ്റൊരു സാധാരണ അലര്‍ജി ഭക്ഷണമാണ്. കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.