Tap to Read ➤

റംസാന്‍ സ്‌പെഷ്യല്‍ തലശ്ശേരി ചിക്കന്‍ ബിരിയാണി

റംസാന്‍ സ്‌പെഷ്യല്‍ തലശ്ശേരി ചിക്കന്‍ ബിരിയാണ് എളുപ്പത്തില്‍ തയ്യാറാക്കാം
Sangeetha
തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ചിക്കന്‍-അരക്കിലോ ബിരിയാണി റൈസ്-400 ഗ്രാം സവാള-4
 തക്കാളി-2 ചെറുനാരങ്ങ-1
 നെയ്യ്-ഒരു കപ്പ്
നിലക്കടല-20 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ചുവന്ന മുളകരച്ചത്-2 ടേബിള്‍സ്പൂണ്‍
പച്ചമുളക്-2 കറിവേപ്പില മല്ലിയില എണ്ണ ഉപ്പ്
തയ്യാറാക്കുന്നതിന് ചിക്കന്‍ നല്ലതുപോലെ കഴുകി മുളകരച്ചതും ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വെക്കുക
പാനില്‍ എണ്ണ ഒഴിച്ച് ചിക്കന്‍ ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് സവാള വഴറ്റിയെടുക്കുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്ത് തക്കാളിയും പച്ചമുളകും ചേര്‍ക്കുക. കറിവേപ്പില മല്ലിയില ചിക്കന്‍ പീസ് എന്നിവ മിക്‌സ് ചെയ്യുക
ഇതിലേക്ക് കഴുകി വാര്‍ത്ത് വെച്ച അരി ചേര്‍ക്കുക. ഇത് ചിക്കനും ചേര്‍ത്ത് മിക്‌സ് ചെയ്ത് വേവിക്കുക. ശേഷം വറുത്ത സവാളയും നിലക്കടലയും ചേര്‍ത്ത് കഴിക്കാം