Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ഒരു വാക്കു കൊണ്ട് പോലും നിങ്ങളെ വേദനിപ്പിക്കില്ല ഇവര്‍: 5 രാശിക്കാരെ കണ്ണടച്ച് വിശ്വസിക്കാം
ദാമ്പത്യമാണെങ്കിലും പ്രണയമാണെങ്കിലും ജീവിതത്തില്‍ അടിസ്ഥാനമായി വേണ്ടത് പരസ്പരമുള്ള സ്നേഹവും വിശ്വാസവും തന്നെയാണ്. പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നതാണ് പല ബന്ധങ്ങളും തുടക്കത്തില്‍ തന്നെ ഇല്ലാതാവുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഒരു വാക്കുകൊണ്ട് പോലും നിങ്ങളെ വേദനിപ്പിക്കാത്ത ചിലരുണ്ട്. ഇവരെ കണ്ണടച്ച് വിശ്വസിക്കാം എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. ജ്യോതിഷത്തെക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലും വിവാഹത്തിന്റേയോ പ്രണയത്തിന്റേയോ പേരില്‍ ദു:ഖിക്കേണ്ടി വരുന്നില്ല.
12 രാശിക്കാരില്‍ 5 രാശിക്കാര്‍ അവരുടെ ചുറ്റുമുള്ളവര്‍ക്കും പ്രിയപ്പെട്ടവള്‍ക്കും പ്രിയപ്പെട്ടവനും എല്ലാം സന്തോഷവും സ്നേഹവും ദയയും എല്ലാം നല്കുന്നു. അത്രയധികം ഇവര്‍ ഒരു ബന്ധത്തില്‍ സ്വാധീനം ചെലുത്തുന്നു. അത് പ്രണയമാണെങ്കിലും സ്നേഹമാണെങ്കിലും എല്ലാ കാര്യത്തിലും മികച്ച് നില്‍ക്കുന്നവരായിരിക്കും. നിങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ നല്ല ഹൃദയത്തിന് ഉടമകളായ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഈ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. ഇവരുടെ ദയയും കരുതലും പ്രണയത്തിലും ദാമ്പത്യത്തിലും ജീവിതം മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഇത് വഴി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും സഹായമാണെങ്കിലും പ്രണയമാണെങ്കിലും സ്നേഹമാണെങ്കിലും ഇവര്‍ പങ്കാളിയ്ക്ക് വാരിക്കോരി നല്കുന്നു. മാത്രമല്ല ഇവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ എപ്പോഴും സന്തോഷവും ആശ്വാസവും ആഗ്രഹിക്കുന്നത് പോലെ തന്നെ നല്‍കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല ഇവരെ ജീവിതത്തിലെ അമൂല്യ നിധിയായും കര്‍ക്കിടകം രാശിക്കാര്‍ കണക്കാക്കുന്നു.
മീനം
മീനം രാശിക്കാര്‍ വളരെയധികം സഹാനുഭൂതിയുള്ളവരും മികച്ച സ്വഭാവത്തിന് പേര് കേട്ടവരുമായിരിക്കും. ദാമ്പത്യത്തില്‍ ഇവര്‍ എപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നതിനും പരസ്പരം ചേര്‍ത്ത് പിടിക്കുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള എല്ലാ വെല്ലുവിളികളേയും ഇവര്‍ അതിജീവിക്കുകയും ചെയ്യുന്നു. സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഇവര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരുന്നു. സ്വന്തം ആവശ്യങ്ങള്‍ പോലെ തന്നെ സ്നേഹിക്കുന്നവരുടെ എല്ലാ ആവശ്യങ്ങളും ഇവര്‍ പൂര്‍ത്തീകരിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഇവര്‍ വളരെയധികം സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നതിനാല്‍ മീനം രാശിക്കാരായ പങ്കാളികളെ വിട്ടുകളയരുത് എന്നതാണ് സത്യം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ അവരുടെ പങ്കാളിയെ വളരെയധികം മനസ്സിലാക്കുന്നവരും അതോടൊപ്പം തന്നെ വളരെയധികം തീവ്രമായി സ്നേഹിക്കുന്നവരും ആയിരിക്കും. അങ്ങേയറ്റം വിശ്വസ്തരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും ഇവര്‍ മൂലം ഉണ്ടാവുന്നു. ജീവിതത്തിലുണ്ടാവുന്ന ഏത് പ്രശ്നത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിനെ പരിഹരിക്കുന്നതിനും പങ്കാളിക്കൊപ്പം നില കൊള്ളുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിന് വൃശ്ചികം രാശിക്കാര്‍ കാരണമാകുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അതിന് കാരണം ഇവര്‍ക്ക് ലഭിക്കുന്ന പങ്കാളി തന്നെയായിരിക്കും. മറ്റുള്ളവരുടെ സന്തോഷവും സ്നേഹവും ഇവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് തിരിച്ച് കൊടുക്കുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കൊപ്പം ഉണ്ടാവുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ചിങ്ങം രാശിക്കാരാണ് നിങ്ങളുടെ പങ്കാൡയെങ്കില് അവര്‍ തന്നെയായിരിക്കും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും. അതുകൊണ്ട് ദാമ്പത്യത്തില്‍ ഇവരെ വെല്ലാന്‍ ആരും തന്നെയില്ല.
തുലാം
തുലാം രാശിക്കാര്‍ അവരുടെ സ്നേഹത്തിന് പേര് കേട്ടവരായിരിക്കും. ഇവര്‍ തന്റെ പങ്കാളിയെ ഒരു വാക്കുകൊണ്ട് പോലും നോവിക്കില്ല എന്നതാണ് സത്യം. അത്രയധികം സ്നേഹമയിയായ പങ്കാളിയായിരിക്കും ഇവര്‍. ദയയും സ്നേഹവും സഹാനുഭൂതിയും കൂടിച്ചേര്‍ന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരിക്കും ഇവര്‍ക്ക് ദാമ്പത്യത്തിലും പ്രണയത്തിലും. ഇവരുടേത് മാത്രമായ ഒരു ലോകം തന്നെ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
