Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ദാമ്പത്യത്തില്‍ വൈകാരിക അടുപ്പം 1% പോലും ഇല്ല ഈ രാശിക്കാര്‍ക്ക്
ദാമ്പത്യ ബന്ധത്തിലായാലും പ്രണയത്തിലായാലും ആദ്യം പരസ്പരം വേണ്ടത് പരസ്പര അടുപ്പവും സ്നേഹവും തന്നെയാണ്. ഇത് രണ്ടും ഇല്ലാത്ത അവസ്ഥയില്‍ അത് നിങ്ങളുടെ ജീവിതത്തെ വളരെ മോശമായ രീതിയില്‍ തന്നെ ബാധിക്കുന്നു. പലപ്പോഴും പരസ്പരം മനസ്സിലാക്കാതെ പോവുന്ന അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നത്. ഓരോ ബന്ധത്തിലും നാം വേണ്ട പോലെ പ്രാധാന്യവും വൈകാരികതയും പ്രകടിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടാക്കുന്നു.
എന്നാല്‍ വൈകാരിക അടുപ്പം തോന്നാത്ത ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഒരു തരത്തിലും ഇത്തരം വൈകാരിക അടുപ്പം തോന്നാത്ത രാശിക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവര്‍ ആരൊക്കെയെന്നും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും. ഇത് ഇവരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. എപ്പോഴും ഉറച്ച തീരുമാനം എടുക്കുന്നതില്‍ മുന്നിലായിരിക്കും. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയില് പലപ്പോഴും വൈകാരികത ഇവര്‍ മറച്ച് വെക്കുന്നു. അതിന്റെ ഫലമായി ദാമ്പത്യത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ഇത് വികാരങ്ങള്‍ മറച്ച് വെക്കപ്പെടുന്നതിലേക്ക് എത്തുന്നു. കൂടാതെ വളരെയധികം ദൗര്‍ബല്യവും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഓരോ ദിവസം കഴിയുന്നതോടെ ഇവരുടെ ജീവിതത്തില്‍ വൈകാരിക അടുപ്പം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് താല്‍പ്പര്യം പറയുന്നവരാണ്. ഇവര്‍ എപ്പോഴും വളരെയധികം സ്വാതന്ത്ര്യം ആസ്വദിക്കുന്നവരായിരിക്കും. കൂടാതെ വ്യക്തിപരമായ വികാരങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. ബന്ധങ്ങളില്‍ വൈകാരികത തീരെ ഇഷ്ടപ്പെടാത്തവരായിരിക്കും ഈ രാശിക്കാര്‍. കൂടാതെ അത് ബന്ധത്തിലും സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. പലപ്പോഴും നാടകീയമായ സ്നേഹപ്രകടനങ്ങള്‍ ആണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വൈകാരികത തീരെ ഇഷ്ടപ്പെടാത്തവരായിരിക്കും ഈ രാശിക്കാര്‍. അത് ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വളരെ ആഴത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിന്റെ ഫലമായി വൈകാരിക അടുപ്പം നഷ്ടപ്പെടുന്നു. അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ പലപ്പോഴും പങ്കാളിയുടെ വിശ്വസ്തത പ്രകടിപ്പിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചേക്കാം. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ ഇവര്‍ വൈകാരികമായ അടുപ്പം പ്രകടിപ്പിക്കുന്നതിന് പിശുക്ക് കാണിക്കുന്നു.
കന്നി രാശി
കന്നിരാശിക്കാര്‍ വളരെയധികം മാറ്റങ്ങളെയാണ് ആഗ്രഹിക്കുന്നത്. അത് ദാമ്പത്യ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ പലപ്പോഴും വൈകാരിക അടുപ്പം കന്നി രാശിക്കാര്‍ക്ക് ഉണ്ടാവില്ല എന്നതാണ് സത്യം. സ്നേഹം പങ്കുവെയ്ക്കുന്നതിന് ഇവര്‍ പലപ്പോഴും മടി കാണിക്കുന്നു. അത് തന്നെയാണ് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും. ഹൃദയത്തിലുള്ളത് പ്രകടിപ്പിക്കുന്നതിന് പകരം അവര്‍ പലപ്പോഴും തുറന്ന് പ്രകടിപ്പിക്കാതെ അത് ഉള്ളില്‍ വെയ്ക്കുന്നു. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് തന്നെയാണ് വൈകാരിക അടുപ്പത്തെ ഇല്ലാതാക്കി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ധനുരാശി
ധനുരാശിക്കാര്‍ സ്വാതന്ത്ര്യത്തെയും സാഹസികതയെയും ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും ദാമ്പത്യത്തിലെ വൈകാരിക അടുപ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ പുറകിലായിരിക്കും. ഇത് എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. ലഘുവായ മാറ്റങ്ങള്‍ പോലും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഉദാരമനസ്കരാണെങ്കില് പോലും വൈകാരിക അടുപ്പത്തെ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല.



Click it and Unblock the Notifications
