Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തിയാലും ഈ രാശിക്കാരെ പ്രണയത്തില്‍ വീഴ്ത്താന്‍ പറ്റില്ല
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും വിവാഹശേഷം അതേ പ്രണയം നിലനിര്‍ത്താന്‍ സാധിക്കണം എന്നില്ല. എന്നാല്‍ പ്രയം തകരുന്നവരും പ്രണയത്തില്‍ അടിപതറുന്നവരും വിജയിച്ച് മുന്നോട്ട് പോവുന്നവരും നിരവധിയാണ്. എന്നാല്‍ പ്രണയിക്കുകയേ ചെയ്യാത്തവര്‍ പലപ്പോഴും ജീവിതത്തിലുണ്ടായിരിക്കും. 12 രാശിക്കാരില്‍ ചില രാശിക്കാരെ ഒരിക്കലും പ്രണയത്തില്‍ വീഴ്ത്താനോ പ്രണയിക്കാനോ സാധിക്കുകയില്ല.
എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും പ്രണയത്തിലാവാത്ത ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഇവര്‍ പ്രണയത്തിലായാല്‍ പ്രാണന് പോയാലും ഇവര്‍ പങ്കാളിയെ വിട്ടു പോവുകയില്ല. ജ്യോതിഷത്തില്‍ ഇത്തരം രാശിചിഹ്നങ്ങള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. മൂന്ന് രാശിക്കാരാണ് ഇത്തരത്തില്‍ ഒരു കാലത്തും പ്രണയിക്കാന്‍ താല്പ്പര്യപ്പെടാത്തവര്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാരായവര്‍ പ്രണയിക്കുന്ന കാര്യത്തില്‍ പലപ്പോഴും അല്പം പുറകിലേക്കായിരിക്കും. ഇവരെ ഭരിക്കുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു, എന്നാല്‍ പെട്ടെന്ന് ഇവര്‍ ഒരിക്കലും പ്രണയത്തില്‍ വീഴുകയില്ല. പെട്ടെന്ന് ാെരു ബന്ധത്തില്‍ പെടാന്‍ ഇവര്‍ തയ്യാറാവുകയില്ല. എന്ന് മാത്രമല്ല ഒരു പ്രണയത്തിലായാല്‍ ഇവര്‍ക്ക് അതില്‍ വിശ്വാസം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യും. എന്നാല്‍ ഇവരെ പ്രണയിച്ച് മുന്നോട്ട് കൊണ്ട് പോവുന്നതിന് പലപ്പോഴും സാധിക്കുകയില്ല. എന്നാല്‍ പ്രണയത്തിലായിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുടെ ജീവിതം മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിന് കാരണം പലപ്പോഴും ഇവരുടെ ഭരണാധിപനായ ചൊവ്വയാണ്. ഈ രാശിക്കാര്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം പുറകോട്ട് നില്‍ക്കുന്നവരായിരിക്കും. എന്നാല്‍ പ്രണയത്തില്‍ വീണു കഴിഞ്ഞാല്‍ ഇവര്‍ വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു . മാത്രമല്ല ഇവരുടെ ജീവിതം കണ്ട് മറ്റുള്ളര്‍ക്ക് അസൂയ തോന്നുന്ന അവസ്ഥ വരെയുണ്ടാവുന്നു. എന്നാല്‍ ഇവര്‍ പ്രണയിക്കുന്ന കാര്യത്തില്‍ അല്പം പ്രശ്നത്തിലായിരിക്കും. പലപ്പോഴും ജീവിതത്തില്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തുന്നതിന് അല്പം പ്രയാസമായിരിക്കും.
കുംഭം രാശി
കുംഭത്തിന്റെ ഭരണ ഗ്രഹം ശനി ആണ്. കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നതിനാല്ഇവര്ക്ക് പലപ്പോഴും കര്മ്മത്തിലായിരിക്കും വിശ്വാസമുണ്ടാവുക. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളേയും ഇവര്‍ ആഗ്രഹിക്കുന്നു. പക്ഷേ സ്നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം പുറകിലേക്കായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിനും ഇവരോട് സ്നേഹാഭ്യാര്ത്ഥന നടത്തുന്നതിനും. എന്നാല്‍ പ്രണയിച്ച് കഴിഞ്ഞാല്‍ വരും ജന്മങ്ങള് പോലും ഇവര്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. കാരണം പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ സത്യസന്ധരാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
