പെണ്ണിനൊപ്പം പൊന്ന് തന്നാലും ഇവരെ കൂട്ടിച്ചേര്‍ക്കരുത്, 10-ല്‍ 2 പൊരുത്തം പോലുമില്ലാത്ത രാശിക്കാര്‍ ഇവരാണ്

ഓരോ ബന്ധത്തിനും ഓരോ അടിസ്ഥാനമുണ്ട്, പലപ്പോഴു പരസ്പരം മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിന് സാധിക്കാതെ വരുന്ന അവസരങ്ങളില്‍ നിങ്ങള്‍ക്ക് ദാമ്പത്യത്തിലും പ്രണയത്തിലും ഒത്തുപോവുക എന്നത് വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും രാശിപ്രകാരം നോക്കുകായണെങ്കില്‍ ചില കാര്യങ്ങള്‍ പരസ്പരം വിവാഹത്തിന് മുന്‍പായി ശ്രദ്ധിക്കണമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ചില രാശിക്കാര്‍ക്കൊപ്പം മറ്റു ചിലരെ കൂട്ടിച്ചേര്‍ക്കുന്നത് അത്ര നല്ലഫലമല്ല നല്‍കുന്നത്. അതിന് പിന്നില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവും. മാത്രമല്ല വരുന്ന ജീവിതത്തില്‍ അത് പലപ്പോഴും പ്രശ്‌നങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ഒരു കാരണവശാലും സന്തോഷത്തോടെയുള്ള ഒരു ബന്ധവുമായി മുന്നോട്ട് പോവാത്തത് എന്ന് നോക്കാം.

Astrology Conflicts
Photo Credit: Meta AI Generated

മേടം- മീനം, കര്‍ക്കിടകം, മകരം
മേടം രാശിക്കാര്‍ക്കൊപ്പം ഒരിക്കലും ഒത്തു ചേരാത്ത രാശിക്കാരാണ് മീനം, കര്‍ക്കിട,ം മകരം തുടങ്ങിയവര്‍. ഇവര്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. എന്ന് മാത്രമല്ല എല്ലാ പ്രതിസന്ധികളും ഗുരുതരമായി ആ ബന്ധത്തെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അമിതമായി ഇവര്‍ പ്രതിസന്ധികളെ നേരിടേണ്ടി വരും എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു രാശിക്കൂട്ടിച്ചേര്‍ക്കലായിരിക്കും ഇത്.

ഇടവം- ചിങ്ങം, കുംഭം
ഇടവം രാശിക്കാര്‍ക്കൊപ്പം ഒരിക്കലും ചിങ്ങം കുഭം എന്നിങ്ങനെയുള്ള രാശിക്കാരെ ചേര്‍ക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ദാമ്പത്യത്തില്‍ സൈ്വര്യവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളും ഇവര്‍ ദാമ്പത്യജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്നു.

മിഥുനം-ധനു, വൃശ്ചികം
നിങ്ങള്‍ ഒരു മിഥുനം രാശിക്കാരായ വ്യക്തി ആണെങ്കില്‍, നിങ്ങള്‍ക്ക് ഒത്തുപോവാന്‍ ബുദ്ധിമുട്ടുള്ള രാശിക്കാരാമ് ധനു,വൃശ്ചികം രാശിക്കാര്‍. ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. മാത്രമല്ല ഇവര്‍ തമ്മില്‍ ഒരിക്കലും ചേരില്ല എന്നതാണ് സത്യം. മാത്രമല്ല പലപ്പോഴും ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.

കര്‍ക്കിടകം- മേടം, മകരം , കുംഭം
കര്‍ക്കിടകം രാശിക്കാര്‍ ഒരു കാരണവശാലും മേടം, മകരം, കുംഭം രാശിക്കാരുമായുള്ള ബന്ധത്തിലേക്ക് പോവരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ുണ്ടാക്കുന്നു. പലപ്പോഴും പ്രതിസന്ധികളും വെല്ലുവിളികളും ഇവരില്‍ വിട്ടുമാറാതെ നില്‍ക്കുന്നു. മാത്രമല്ല ഇവര്‍ക്ക് ആ ബന്ധത്തില്‍ ഒരിക്കലും ഒരു സുരക്ഷിതത്വ ബോധവും ഉണ്ടായിരിക്കുകയില്ല.

ചിങ്ങം- ഇടവം, വൃശ്ചികം, മകരം
ചിങ്ങം രാശിക്കാര്‍ക്കൊപ്പം ചേരുമ്പോള്‍ ഇടവം, വൃശ്ചികം, മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഇത് നിങ്ങള്‍ വിശ്രമമില്ലാതെ മുന്നോട്ട് പോവേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. പലപ്പോഴും നല്ല സമയം ഒരിക്കല്‍ പോലും ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ആരോഗ്യം പോലും പരസ്പരം പ്രശ്‌നത്തിലാവുന്ന ഘട്ടം വരും.

കന്നി- ധനു, മീനം
കന്നി രാശിക്കാര്‍ ഒരിക്കലും ധനു മീനം, രാശിക്കാരെ ജീവിതത്തില്‍ പങ്കാളിയാക്കരുത്. ഇത് നിങ്ങളുടെ ജീവിത്തതില്‍ വെല്ലുവിളികളും പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സമ്പത്തില്‍ നിന്ന് ഒന്നുമില്ലായ്മയിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നു. ഒരിക്കലും ഇവര്‍ തമ്മില്‍ ചേരരുത് എന്നതാണ് സത്യം. ഇത് ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും വര്‍ദ്ധിപ്പിക്കുന്നു.

തുലാം- കന്നി, കര്‍ക്കിടകം
തുലാം രാശിക്കാര്‍ കന്നി കര്‍ക്കിടകം രാശിക്കാരുമായി ഒരിക്കലും ഒത്തുപോവരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വിചിത്രമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല തുടക്കത്തിലുള്ള ആവേശം പതിയെ വെല്ലുവിളികളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രണയം കലഹത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയും.

വൃശ്ചികം- ചിങ്ങം, കുംഭം, തുലാം
വൃശ്ചികം രാശിക്കാര്‍ക്കൊപ്പം ഒരിക്കലും ചേരാന്‍ പാടില്ലാത്ത രാശിക്കാരാണ് ചിങ്ങം, തുലാം, കുംഭം രാശിക്കാര്‍. ഇവരുമായി ചേരുമ്പോള്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. മാത്രമല്ല പല വിധത്തിലുള്ള തര്‍ക്കങ്ങളും വെല്ലുവിളികളും നിങ്ങള്‍ ജീവിത്തതില്‍ അനുഭവിക്കേണ്ടതായി വരും. പലപ്പോഴും പരസ്പരം ബഹുമാനമില്ലാത്ത അവസ്ഥ വരെ ജീവിതത്തിലുണ്ടാവുന്നു.

ധനു- കന്നി , മീനം
ധനു രാശിക്കാര്‍ ഒരിക്കലും ഒരു കന്നി, മീനം രാശിക്കാരെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ജീവിതത്തില്‍ എടുക്കേണ്ട ധീരമായ തീരുമാനം പോലും എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. ഒരിക്കലും ഒരുമിച്ച് പോവാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ തിരിച്ചറിയുന്നത് തുടക്കത്തില്‍ തന്നെയായിരിക്കും.

മകരം- മേടം, മിഥുനം
മേടം മിഥുനം രാശിക്കാര്‍ക്കൊപ്പം ഒരിക്കലും മകരം രാശിക്കാര്‍ ചേരുകയില്ല. ഇത് ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല ഇവരുടെ സ്വഭാവങ്ങള്‍ ഒരിക്കലും പരസ്പരം ചേരുന്നതായിരിക്കുകയില്ല. ജീവിതം അത്രയേറെ പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ അര്ത്ഥത്തിലും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നിങ്ങള്‍ പോവുന്നു.

കുംഭം- വൃശ്ചികം, ഇടവം
കുംഭം രാശിക്കാര്‍ ജീവിതത്തില്‍ ഒരിക്കലും വൃശ്ചികം, ഇടവം രാശിക്കാരെ പങ്കാളിയായി തിരഞ്ഞെടുക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തിന്റെ അടിമുടിയുള്ള മാറ്റത്തിലേക്കാണ് ഈ കുടിച്ചേരല്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ദൃഢമായ ഒരു ബന്ധം സൃഷ്ടിച്ചെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുകയില്ല.

മീനം- മിഥുനം, തുലാം, ധനു
മീനം രാശിക്കാര്‍ ഒരു കാരണവശാലും മിഥുനം, തുലാം, ധനു രാശിക്കാരെ കൂടെക്കൂട്ടരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലുള്ള ശാരീരിക ഏറ്റുമുട്ടലുകള്‍ പോലും ഇവര്‍ക്കിടയിലുണ്ടാവാം. അത് ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം.

X
Desktop Bottom Promotion