Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
തലയിലെഴുത്ത് രണ്ട് വിവാഹത്തിന്: ഈ രാശിക്കാരില്‍ നിങ്ങളുണ്ടോ, യോഗം രണ്ട് മാംഗല്യം
വിവാഹം എന്നത് ഇഷ്ടപ്പെട്ട വ്യക്തിയെ മനസ്സിലാക്കി, എല്ലാ അര്‍ത്ഥത്തിലും കൂടെ കൂട്ടുക എന്നതാണ്. എന്നാല്‍ ചിലരെങ്കില്‍ ജീവിതത്തിന്റെ പകുതിയില്‍ വെച്ച് ആ ബന്ധത്തെ നിര്‍ത്തി പുതിയൊരു ബന്ധത്തിലേക്ക് കടക്കുന്നു. പലപ്പോഴും വിവാഹമോചനത്തിന് ശേഷം അല്ലെങ്കില്‍ പങ്കാളിയുടെ അഭാവത്തെത്തുടര്‍ന്ന് എല്ലാം രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ഇതൊരിക്കലും തെറ്റായ ഒരു കാര്യമല്ല.വ വിവാഹമോചിതനോ മോചിതയോ ആയ വ്യക്തി അല്ലെങ്കില്‍ പങ്കാളി നഷ്ടപ്പെട്ട ഒരു വ്യക്തി രണ്ടാമതൊരു വിവാഹ ജീവിതം ആഗ്രഹിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള തെറ്റും പറയാന്‍ സാധിക്കുകയില്ല.
രാശിപ്രകാരം ചിലരുടെ ജീവിതത്തില്‍ രണ്ട് വിവാഹത്തിനുള്ള യോഗം കാണുന്നു. പലപ്പോഴും വൈകാരിക അടുപ്പമില്ലായ്മയും മാനസിക അടുപ്പമില്ലായ്മയും എല്ലാം പലരേയും രണ്ട് വിവാഹത്തിലേക്ക് എത്തിയ്ക്കും. എന്നാല്‍ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് രണ്ട് വിവാഹത്തിന് യോഗം ഉള്ളത് എന്ന് നോക്കാം. എന്നാല്‍ യോഗപ്രകാരം രണ്ട് വിവാഹം ഉണ്ടെന്ന് കരുതി അത് ഫലത്തില്‍ വരണം എന്നില്ല. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ എപ്പോഴും ബന്ധങ്ങളില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. എപ്പോഴും സുരക്ഷിതരായി ഇരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആദ്യ വിവാഹത്തില്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ പലപ്പോഴും വിവാഹമോചനത്തിലേക്കോ രണ്ടാമതൊരു വിവാഹത്തിലേക്കോ ഇവര്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് നിങ്ങളുടെ ബന്ധത്തെ ശക്തമാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ല വിധത്തിലുള്ള സന്തോഷവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ രണ്ട് വിവാഹത്തിനുള്ള യോഗം കാണുന്നു. ബന്ധങ്ങളില്‍ ഐക്യവും സന്തുലിതാവസ്ഥയുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ആദ്യ വിവാഹത്തില്‍ പലപ്പോഴും ഇവര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ഇത് ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും വിവാഹ മോചനം എന്ന ചിന്തയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും ഇവര്‍ രണ്ട് വട്ടം ആലോചിച്ചാണ് എടുക്കുന്നത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും തീവ്രമായ വികാരങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കും. പലപ്പോഴും വിവാഹത്തോടെ അതില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ പങ്കാളി വേണ്ടത് സ്ഥാനം തനിക്ക് നല്‍കുന്നില്ലെന്ന് തോന്നിയാല്‍ പലപ്പോഴും അവര്‍ ആ ബന്ധത്തില്‍ അസ്വസ്ഥരാവുന്നു. അതുകൊണ്ട് തന്നെ രണ്ടാം വിവാഹത്തിലേക്ക് ഇവര്‍ എത്തുന്നു. അതില്‍ അനുയോജ്യമായ ഒരു പങ്കാളിയെയാണ് ഇവര്‍ അന്വേഷിക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും എന്നാണ് വൃശ്ചികം രാശിക്കാര്‍ കരുതുന്നത്.
ധനു
ധനു രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിനാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആദ്യ ബന്ധത്തില്‍ പലപ്പോഴും ഇവര്‍ ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ ഈ നിയന്ത്രണങ്ങളെ മറികടക്കുന്നതിന് വേണ്ടി ഇവര്‍ പലപ്പോഴും രണ്ടാമതൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നു. വിവാഹ മോചനമോ അല്ലെങ്കില്‍ പങ്കാളിയുമായി അകന്ന് താമസിക്കുകയോ എല്ലാം പലപ്പോഴും ഇവരെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന തോന്നലില്‍ നിന്നാണ് ഇത്തരം ഒരു ബന്ധത്തിലേക്ക് ഇവര്‍ എത്തുന്നതും രണ്ടാം വിവാഹം എന്ന ചിന്തയിലേക്ക് എത്തുന്നതും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ വ്യക്തിത്വവും തുല്യതയും ആഗ്രഹിക്കുന്നവരാണ്. ആദ്യ വിവാഹത്തില്‍ അവരുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനോ താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനോ ഇവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഇവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് എത്തിയ്ക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മൂല്യങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കുന്ന ഒരു വ്യക്തിയെയാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നതും. അത് രണ്ടാം വിവാഹത്തിലേക്ക് എത്തിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications