Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
ആദ്യം ശത്രുക്കളെ പോലെ; പിന്നെ പിരിയാന്‍ വയ്യാത്ത അടുപ്പമാകും, ആ രാശികള്‍ ഇവയാണ്
Zodiac Compatibility: രാശിപ്പൊരുത്തത്തില്‍ സത്യമുണ്ടെന്നും പൊരുത്തം നോക്കിയുള്ള ബന്ധങ്ങളില്‍ വ്യത്യാസം അറിയാനാകുമെന്നും ജ്യോതിഷപണ്ഡിതര്‍ പറയുന്നു. പക്ഷേ ചിലയാളുകള്‍ ആദ്യം ശത്രുക്കളെ പോലെയും എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിരിയാന്‍ വയ്യാത്ത പോലെയും ആകാറുണ്ട്. ഇതിനും വേദ ജ്യോതിഷത്തില്‍ വിശദീകരണമുണ്ട്. നാല് രാശി ജോഡികള്‍ ഇത്തരത്തില്‍ തുടക്കത്തില്‍ ശത്രുക്കളും പിന്നീട് അകറ്റാന്‍ വയ്യാത്ത പ്രണയജോഡികളും ആകുമെന്ന് വേദ ജ്യോതിഷത്തില്‍ പറയുന്നു. ആ രാശി ജോഡികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

തുലാം- മകരം
തുലാം രാശിക്കാരും മകരം രാശിക്കാരും പല രീതിയിലും വ്യത്യസ്തരാണ്. രണ്ടുരാശികളും രണ്ട് തരത്തിലാണ് പെരുമാറുന്നത്. പ്രണയത്തിന്റെയും ആകര്‍ഷണത്തിന്റെയും നയതന്ത്രത്തിന്റെയും ജനപ്രിയതുടെയും ഗ്രഹമായ ശുക്രനാണ് തുലാം രാശി അധിപതി. എന്നാല്‍ മകരത്തിന്റേതാകട്ടെ, ലക്ഷ്യപൂര്ത്തീകരണത്തിന്റെയും നിലവാരത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന്റെയും തങ്ങളുടേതായ ലോകത്ത് വിരാജിക്കുന്നതിന്റെയും പ്രതീകമായ ശനിയും. ആദ്യനോട്ടത്തില്‍, മകരം രാശിക്കാര്‍ക്ക് തുലാം രാശിക്കാര്‍ അതിഭാവുകത്വമുള്ള, അമിതമായി സ്നേഹംപ്രകടിപ്പിക്കുന്ന ആളുകളായി തോന്നും. അതേസമയം തുലാം രാശിക്കാര്‍ക്ക് മകരം രാശിക്കാര്‍ വളരെ ഗൗരവക്കാരായും ഒന്നിലും താല്പ്പര്യമില്ലാത്തവരായും എപ്പോഴും മുഖം കറുപ്പിച്ചിരിക്കുന്നവരായും തോന്നും.
എന്നാല്‍ കുറച്ച് കഴിയുമ്പോള്‍, ഇരുവരും പരസ്പരം സാമീപ്യവും കൂട്ടും ആഗ്രഹിക്കും. മകരം രാശിക്കാരുടെ എളിമയുള്ള സ്വഭാവത്തിന് തുലാം രാശിയുടെ ചുറുചുറുക്ക് പൂരകമാകും. തുലാം രാശിയുടെ കരുണ നിറഞ്ഞ പ്രകൃതം സത്യസന്ധമാണെന്ന് മകരം രാശി തിരിച്ചറിയും. പരസ്പരം വിശ്വസിക്കാനും കൂട്ടില്‍ ആശ്വാസം കണ്ടെത്താനും ഈ രണ്ട് രാശികള്‍ക്കും കഴിയും. അങ്ങനെ ഇവര്‍ക്കിടയിലെ ബന്ധം വളരെ മനോഹരവും ദൃഢവുമാകും.
കന്നി - ധനു
കന്നി രാശിക്കാരുടെയും ധനു രാശിക്കാരുടെയും സ്വഭാവം പരസ്പരവിരുദ്ധമായാണ് കണക്കാക്കുന്നത്. ധനു രാശിക്കാര്‍ ആദര്ശസ്വഭാവക്കാരാണ്. എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണതയും കൃത്യതയും ഘടനയും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ധനു രാശിക്കാര്‍ സ്വാതന്ത്ര്യത്തിന് വില കല്പ്പിക്കുന്നവരും കൗതുകവും ജിജ്ഞാസയും തെളിക്കുന്ന വഴിയേ നടക്കുന്നവരുമാണ്. ലക്ഷ്യമില്ലാതെ ജീവിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരാണ് കന്നി രാശിക്കാര്‍,. എന്നാല്‍ ധനു രാശിക്കാര്‍ ജീവിതം വരച്ച വരയിലൂടെ പോകണമെന്നുള്ള കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നു.
എന്നാല്‍ ഇവര്‍ക്കിടിയില്‍ ഒരു ബന്ധം രൂപപ്പെട്ടാല്‍, തങ്ങള്‍ക്കിടയില്‍ പൊതുവായ പല സ്വഭാവസവിശേഷതകളും ഉണ്ടെന്ന് അവര്‍ മനസ്സിലാക്കും. ഇവര്‍ രണ്ടുപേരും സാഹചര്യങ്ങളോട് ഒതുങ്ങുന്നവരാണ്. അവര്‍ വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്തുന്നവരാണ്. കന്നി രാശിക്കാര്‍ യുക്തിസഹമായാണ് ചിന്തിക്കുന്നതെങ്കില്‍ ധനു രാശിക്കാരുടെ ചിന്തകള്‍ തത്വചിന്താപരമായിരിക്കും. അവര്‍ ഒന്നിച്ചാല്‍, വലിയ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തമായ മൂല്യങ്ങളുള്ള, ഒരേ ലക്ഷ്യങ്ങളുള്ള, സമഗ്രമായ ഒരു കൂട്ടുകെട്ട് ആകും.
മേടം- കര്‍ക്കിടകം
മേടം രാശിക്കാരും കര്‍ക്കിടകം രാശിക്കാരും വളരെ രസകരമായ ഒരു കൂട്ടുകെട്ടാണ് രൂപീകരിക്കുന്നത്. അത് നിശ്ചയദാര്‍ഢ്യത്തിലും ആവേശത്തിലും അടിയുറച്ചതാണ്. പക്ഷേ ആദ്യം, മേടത്തിന്റെ തുറന്നടിച്ചതും തീപാറുന്നതുമായ സ്വഭാവവും കണ്ട് കര്‍ക്കിടകം രാശിക്കാര്‍ അവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന് ശ്രമിക്കാം. അതേസമയം മേടം രാശിക്കാര്‍ കര്‍ക്കിടകം രാശിക്കാരെ അത്യന്തം തൊട്ടാവാടികളും തങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും ആയി കാണക്കാക്കുന്നു. എങ്കിലും, ക്രമേണ അവര്‍ പരസ്പരം പൊരുത്തങ്ങള്‍ കണ്ടെത്തുന്നു.
രണ്ട് രാശികളും അവരുടെ സ്വാഭാവിക വ്യക്തിത്വം വ്യത്യസ്തമായി പ്രകടിപ്പിച്ചാലും, സമാന പ്രേരണകളും മൂല്യങ്ങളുമാണ് പങ്കിടുന്നത്. മേടം രാശിക്കാര്‍ തങ്ങളുടെ ഉള്ള് കൂടുതല്‍ മനസ്സിലാക്കാനും കൂടുതല്‍ കാര്യങ്ങള്‍ കണ്ടുപിടിക്കാനും ശ്രമിക്കുന്നു. മറുവശത്ത്, കര്‍ക്കിടകം വൈകാരികമായ സുരക്ഷിതത്വവും സ്വന്തമായ ശീലങ്ങളും നിലനിര്‍ത്തുന്നതിനും പ്രാധാന്യം നല്കുന്നു. മേടം രാശിക്കാര്‍ കര്‍ക്കിടകം രാശിക്കാരെ കൂടുതല്‍ അറിയുമ്പോള്‍, മറ്റുള്ളവരോടുള്ള കര്‍ക്കിടകം രാശിക്കാരുടെ അചഞ്ചലമായ സമര്‍പ്പണം തങ്ങള്ക്ക്് വേണ്ട ആവേശത്തിന്റെ പ്രതിഫലനമാണെന്ന് തിരിച്ചറിയുന്നു. ഇതേസമയം, കര്‍ക്കിടകം രാശിക്കാര്‍ മേടം രാശിക്കാര്‍ സ്വാര്‍ത്ഥരല്ല, മറിച്ച് സ്വന്തം വ്യക്തിത്വത്തെയും മറ്റുള്ളവരുടെ വ്യക്തിത്വത്തെയും സംരക്ഷിക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തിരിച്ചറിയുന്നു.
മീനം - ചിങ്ങം
മീനം രാശിക്കാരും ചിങ്ങം രാശിക്കാരും പലപ്പോഴും എതിരാളികളായി തുടങ്ങി പങ്കാളികളിലേക്ക് മാറുന്നു. സ്വയം അവലോകനം ചെയ്യുന്നതിനും സ്വപ്നലോകത്തിലൂടെ സഞ്ചരിക്കുന്നതിനും താല്‍പ്പര്യമുള്ള മീനം രാശിക്കാര്‍, ആദ്യം ചിങ്ങം രാശിക്കാരുടെ മറയില്ലാത്ത സ്വഭാവത്തെ പ്രവചനാതീതവും ശക്തവുമായി കാണുന്നു. മറുവശത്ത്, ചിങ്ങം രാശിക്കാര്‍ മീനം രാശിക്കാരുടെ നിശബ്ദമായ പ്രകൃതത്തെ ലജ്ജാശീലമായോ അവരവരില്‍ ഒതുങ്ങിക്കഴിയുന്നതായോ കാണുന്നു. പരസ്പരം് പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് ഇവര്‍ രണ്ടുകൂട്ടരും കരുതുകയും ചെയ്യും. എന്നാല്‍, സമയത്തിനൊടുവില്‍ അവര്‍ തമ്മിലുള്ള വ്യത്യാസങ്ങളിലും പൊതുവായ നിലപാട് കണ്ടെത്തുന്നു.
ഇരുരാശികളും കലാപരമായ കഴിവുകള്‍ക്ക് ഉടമകളാണ്. മീനം രാശിക്കാര്‍ കലകള്‍ സൃഷ്ടിക്കുന്നവരും സന്ദേശങ്ങള്‍ കൈമാറുകയും ആണ് . മറുവശത്ത്, ചിങ്ങം ഈ സൃഷ്ടികള്‍ക്ക് ജീവന് നല്കുന്ന നടനോ ആക്ടിവിസ്റ്റോ ആണ്. അവര്‍ക്ക് ആഴത്തിലുള്ള ആവേശവും പ്രിയപ്പെട്ടവരോടുള്ള വിശ്വസ്തതയും സമര്‍പ്പണവും ഉണ്ട്. ചിങ്ങം മീനത്തെ ആരാധിക്കുന്നു, അതേസമയം മീനം ചിങ്ങത്തിന്റെ മാനസിക ആവശ്യങ്ങള്‍ പെട്ടെന്ന് പരിഗണിക്കുന്നു.



Click it and Unblock the Notifications