Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ഇനി പ്രണയമൊന്നും അത്ര എളുപ്പമല്ല, ഈ വാക്കുകള്‍ കേട്ടിട്ടുണ്ടോ, കേട്ടാല്‍ മാത്രം പോര അര്‍ത്ഥവുമറിയണം
പഞ്ചാരയടി, വായ്‌നോട്ടം, ടൈംപാസ്, അസ്ഥിക്ക് പിടിച്ച പ്രേമം, മരംചുറ്റി പ്രേമം, ഡിങ്കോള്‍ഫി, ശുക്ക്‌രിയ, തേപ്പ് എന്നൊക്കെ കേട്ടാല്‍ എന്താണ് അതിന്റെയെല്ലാം അര്‍ത്ഥമെന്ന് കണ്ണുംപൂട്ടി പറയാന്‍ മില്ലേനിയല്‍സിന് കഴിഞ്ഞെന്ന് വരും. പക്ഷേ കാസ്‌പെറിംഗ്, സ്‌നീറ്റിംഗ്, ടെക്‌സ്റ്റേഷന്‍ഷിപ്പ് എന്നൊക്കെ കേട്ടാല്‍ അവര്‍ ചിലപ്പോള്‍ അന്തിച്ചുപോകും. പക്ഷേ ഇതൊക്കെ അറിഞ്ഞെങ്കിലേ ഇന്നത്തെ കാലത്ത് പ്രണയം, സോറി ഡേറ്റിംഗ് ഒക്കെ നടക്കുകയുള്ളു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡേറ്റിംഗ് ലോകത്ത് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ചില പദങ്ങളും അതിന്റെ അര്‍ത്ഥങ്ങളും നോക്കാം.

കാസ്‌പെറിംഗ്
ഗോസ്റ്റിംഗ് എന്ന വാക്കിന്റെ വകയിലൊരു ചേട്ടനായി കാസ്‌പെറിംഗിനെ കരുതാം. കാരണം പെട്ടെന്നുള്ള മുങ്ങലിന് പകരം ഇവിടെ പതുക്കെയാണ് ഡേറ്റ് ചെയ്യുന്ന ആള്‍ തടിതപ്പുക. കുറച്ച് സംസാരം, വൈകിയുള്ള മറുപടികള്‍ അങ്ങനെ പതുക്കെ പതുക്കെ ആള്‍ ബന്ധത്തില്‍ നിന്നും അകലും. ഇനി അങ്ങനെയുള്ള വല്ല സാഹചര്യത്തിലും പെട്ടാല്‍ പറയേണ്ട വാക്ക് ഓര്‍ത്ത് വെച്ചോളൂ, അതാണ് കാസ്‌പെറിംഗ്. കാസ്‌പെര്‍ എന്ന് പേരുള്ള ഒരു നല്ല പ്രേതത്തിന്റെ പേരാണ് ഈ ആശയത്തിന് കൊടുത്തിരിക്കുന്നത്.
സ്‌നീറ്റിംഗ്
പ്രണയിക്കുമ്പോഴും ഡേറ്റ് ചെയ്യുമ്പോഴും നല്ല ഹോട്ടലുകളില്‍ കഴിക്കാന്‍ പോകുന്നത് പതിവാണല്ലോ. പക്ഷേ ആ ഒരു കാര്യം മാത്രം വിചാരിച്ച് ഡേറ്റ് ചെയ്യുന്നതാണ് സ്‌നീറ്റിംഗ്. ഫ്രീ ആയി ഫുഡ് അടിക്കുകയാണ് ഇവിടെ ലക്ഷ്യം. ഒരു പ്രണയമോ ഇഷ്ടമോ ഇവിടെ ഇല്ല. ഇഷ്ടഭക്ഷണം, ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് ഒക്കെ ഉണ്ടെങ്കില്‍ സ്‌നീറ്റിംഗ് ചെയ്യാന്‍ ആളുണ്ട് കെട്ടോ. സ്‌നീക്കി (കൗശലക്കാരന്‍) ഈറ്റിംഗ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ആ വാക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ടെക്‌സ്റ്റേഷന്‍ഷിപ്പ്
പ്രത്യേകിച്ച് ഇഷ്ടമോ പ്രണയമോ ഒന്നുമില്ലാതെ മണിക്കൂറുകളോളം മെസേജ് ചെയ്യുന്നതാണ് ടെക്‌സ്‌റ്റേഷന്‍ഷിപ്പ്. ടെസ്റ്റ് (സന്ദേശം) റിലേഷന്‍ഷിപ്പ് എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വാക്ക് ഉണ്ടാക്കിയിരിക്കുന്നത്. എന്നും മിക്കസമയവും ഫോണിലൂടെ മേസ്ജ് അയക്കുകയും റീലുകളും മറ്റും ഷെയര്‍ ചെയ്യുകയും എന്നാല്‍ നേരിട്ട് കാണാന്‍ താല്‍പ്പര്യമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇവിടെ ഒരാള്‍ക്ക് പ്രണയം തോന്നാം.
പിങ്ക്, ബീജ് ഫ്‌ളാഗ്
റെഡ് ഫ്‌ളാഗ് , ഗ്രീന്‍ ഫ്‌ളാഗ് എന്നീ വാക്കുകള്‍ ഇപ്പോള്‍ മിക്കവര്‍ക്കും പരിചിതമാണ്. റെഡ് ഫ്‌ളാഗ് വിപുലീകരിച്ചാണ് പിങ്ക്, ബീജ് ഫ്്‌ളാഗുകള്‍ വന്നിരിക്കുന്നത്. മുന്നറിയിപ്പ് അല്ലങ്കില്‍ ഒന്ന് ആലോചിച്ചിട്ട് മതി എന്ന സൂചനയാണിത്. റെഡ് ഫ്‌ളാഗ് ബന്ധം നിര്‍ത്തേണ്ട സ്ഥിതിയാണെങ്കില്‍ പിങ്ക് ഫ്‌ളാഗ് രണ്ടാമതൊന്ന് ആലോചിക്കാനാണ് സൂചിപ്പിക്കുന്നത്.
സിംപിംഗ്
സോപ്പിടല്‍ എന്ന് നമ്മള്‍ മലയാളികള്‍ വിളിക്കുന്നതിനോട് ഏതാണ്ട് സമാനമായ അര്‍ത്ഥമാണ് സിംപിംഗിന്. അമിതമായി ഒരാളെ പുകഴ്ത്തുന്ന സ്ഥിതിയാണിത്. അവരുടെ അംഗീകാരമോ ശ്രദ്ധയോ കിട്ടുന്നതിന് വേണ്ടിയാണിത്.
തോണിംഗ്
ആളാകാന്‍ വേണ്ടി, അഥവാ സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കാന്‍ വേണ്ടി ആരെങ്കിലും ഡേറ്റ് ചെയ്യുന്നതാണ് തോണിംഗ്. സമൂഹത്തില്‍ ഉന്നതസ്ഥാനത്തുള്ള ഒരാളെ ഡേറ്റ് ചെയ്ത് അവരുടെ സ്വാധീനം നമ്മുടെ ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. വളരെ കൗശലമുള്ള ഡേറ്റിംഗ് രീതിയാണങ്കിലും അതില്‍ പ്രണയമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അഫോര്‍ഡേറ്റിംഗ്
കീശയില്‍ കാശില്ലെങ്കില്‍ പ്രണയിക്കുന്നവര്‍ ഇട്ടിട്ട് പോകുമെന്ന് ഒരു പറച്ചില്‍ മുമ്പുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ യുവാക്കള്‍ പ്രായോഗികതയും സ്വന്തം സുരക്ഷയും നോക്കുന്നവരാണ്. കീശയില്‍ ഒതുങ്ങുന്ന രീതിയിലുള്ള ഡേറ്റിംഗാണ് അവര്‍ക്ക് വേണ്ടത്. അനാവശ്യ കറങ്ങിനടക്കലോ ധൂര്‍ത്തോ ഇല്ലാതെ ഡേറ്റ് ചെയ്യാനാണ് ഇവര്‍ ശ്രമിക്കുക.
അവലാഞ്ചിംഗ്
സാധാരണ ഡേറ്റിംഗ് മുന്‍ഗണനകളില്‍ വിട്ടുവീഴ്ച ചെയ്തുള്ള ഡേറ്റിംഗ് ആണിത്. ഇവിടെ ആളുടെ പ്രായം, രൂപം, ഭംഗി, നാട് ഒന്നും വിഷയമാക്കില്ല.
ബ്രെഡ്ക്രംബിംഗ്
എപ്പോഴും പഞ്ചാരവര്‍ത്തമാനം പറഞ്ഞ് മെസേജ് അയക്കുകയും നേരില്‍ കാണണമെന്ന് നിര്‍ബന്ധിക്കുകയും പക്ഷേ ഒരിക്കലും കാണാന്‍ വരാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ബ്രെഡ്ക്രംബ് ചെയ്തു എന്ന് പറയാം. വിട്ടുപോകാന്‍ അനുവദിക്കാതെ എപ്പോഴും ബന്ധം നിലനിര്‍ത്താനുള്ള ഒരു തന്ത്രമാണിത്. ബന്ധത്തില്‍ സീരിയസ് അല്ലെങ്കിലും മറുഭാഗത്തുള്ളയാളെ വിടാതെ ബന്ധത്തില്‍ നിലനിര്‍ത്തുന്ന അവസ്ഥയാണത്.
ഓര്‍ബിറ്റിംഗ്
ഒരു ബന്ധത്തില്‍ നിന്ന് പെട്ടെന്നങ്ങ് മാറുന്നത് മോശമാണെന്നും അവര്‍ എന്ത് കരുതുമെന്നും വിചാരിക്കുന്നവര്‍ സ്വീകരിക്കുന് മാര്‍ഗ്ഗമാണ് ഓര്‍ബിറ്റിംഗ്. ഇവര്‍ നേരിട്ട് ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യില്ല. പക്ഷേ, സോഷ്യല്‍മീഡിയയില്‍ ഇവരുടെ ഫോട്ടോ ലൈക്ക് ചെയ്യുകയും സ്‌റ്റോറി കാണുകയും ഒക്കെ ചെയ്യും.



Click it and Unblock the Notifications











