Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിങ്ങളൊരു അമ്മയാണോ? രാശിപ്രകാരം കുഞ്ഞിന് സൗഭാഗ്യം വാരിക്കോരി നല്‍കും ഈ അമ്മമാര്‍
ഏതൊരമ്മയ്ക്കും തന്റെ കുഞ്ഞ് തന്നെയായിരിക്കും ഏറ്റവും പ്രിയപ്പെട്ടത്. അത് കുഞ്ഞ് എത്ര വളര്‍ന്നാലും ആ സ്നേഹത്തില്‍ മാറ്റം വരില്ല. എത്രയൊക്കെ കഷ്ടപ്പെട്ടായാലും മക്കളുടെ പുരോഗതിക്ക് വേണ്ടിയാണ് ഏതൊരു മാതാപിതാക്കളും ശ്രമിക്കുന്നത്. ദൈവത്തിനേക്കാള്‍ മുകളിലാണ് ഓരോ അമ്മമാരുടേയും സ്ഥാനം. അതുകൊണ്ട് തന്നെ നമ്മുടെ ഓരോ ഉയര്‍ച്ചയിലും അമ്മമാരെ നാം ഓര്‍ക്കേണ്ടതാണ്. രാശിപ്രകാരം ചില അമ്മമാര്‍ അവരുടെ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് അല്പം മുന്നിലാണ്.
12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഇത്തരം പ്രത്യേക ഗുണങ്ങളുള്ളത്. മാതൃത്വം എന്നത് എപ്പോഴും സ്നേഹവും ക്ഷമയും സഹിഷ്ണുതയും എല്ലാം ഉള്ള ഒരു കാര്യം തന്നെയാണ്. പലപ്പോഴും ഓരോ അമ്മയുടേയും ജീവന് പണയം വെച്ചാണ് ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ എല്ലാ അമ്മമാരും മികച്ചവര്‍ തന്നെയാണ്. എന്നാല്‍ ചില അമ്മമാര്‍ക്ക് ചെറിയ ചില ഗുണങ്ങള്‍ കൂടുതലായിരിക്കും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരായ അമ്മമാര്‍ മികച്ച അമ്മമാരാണെന്നാണ് ജ്യോതിഷം പറയുന്നത്. അവര്‍ കുട്ടികളുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നു. അമ്മയുണ്ടെങ്കില് ഇവരില്‍ സുരക്ഷിതത്വ ബോധം വളരെ കൂടുതലായിരിക്കും. അവിശ്വസനീയമായ രീതിയില്‍ കുട്ടികളുമായി ഇടപെടുന്നവരായിരിക്കും ഈ അമ്മമാര്‍. എല്ലാ വിധത്തിലുള്ള ആത്മവിശ്വാസവും പിന്തുണയും മറ്റുള്ളവര്‍ നല്കുന്നതിനേക്കാള് ഈ അമ്മമാര്‍ മക്കള്‍ക്ക് നല്കുന്നു. വൈകാരികമായി അവരുമായി ആഴത്തില്‍ ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
കന്നി
കന്നി രാശിക്കാരായ അമ്മമാര്‍ ഏറ്റവും മികച്ച അമ്മമാരില്‍ വരുന്നതാണ് എന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ കുട്ടികള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്കുന്നു. വളരെയധികം അര്‍പ്പണ ബോധത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍. കുട്ടികളെ ചെറുപ്പം മുതലേ കൃത്യമായി അച്ചടക്കം പഠിപ്പിക്കുകയും കഠിനാധ്വാനത്തിന്റെ വില അവര്‍ക്ക് മനസ്സിലാക്കിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നിന്ന് തന്നെ പാഠം പഠിപ്പിക്കുന്നവരായിരിക്കും ഈ അമ്മമാര്‍. ഇത് കുട്ടികളെ വളരെ മികച്ച പൗരന്മാരാക്കി മാറ്റുന്നു.
ഇടവം
ഇടവം രാശിക്കാരുടെ മാതൃത്വം അവിശ്വസനീയമാം വിധത്തിലുള്ള ഗുണങ്ങള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും വിശ്വസ്തതയും ക്ഷമയും കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഈ അമ്മമാര്‍ വിജയിക്കും . കൂടാതെ സ്വയം പര്യാപ്തരാക്കാന്‍ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും. ഒരു കുടുംബത്തിന് എന്താണോ വേണ്ടത് അത് കൃത്യമായി നല്‍കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എല്ലാറ്റിനുമുപരിയായി അവരുടെ കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനും ഇവര്‍ മുന്‍ഗണന നല്കുന്നു.
മീനം
മീനം രാശിക്കാരായ അമ്മമാര്‍ മികച്ച അമ്മമാരുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ്. അനുകമ്പയും സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. കുഞ്ഞിന്റെ ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തിച്ച് അതനുസരിച്ച് മുന്നോട്ട് പോവാനാണ് ഇവര്‍ ശ്രമിക്കുന്നത്. സര്‍ഗ്ഗാത്മകതയും ഭാവനയും നിറഞ്ഞ ഒരു ലോകം അവര്‍ക്ക് മുന്നില്‍ തുറന്ന് കൊടുക്കാന്‍ ഈ അമ്മമാര്‍ക്ക് സാധിക്കുന്നു. കൂടാതെ അവരുടെ സ്വപ്നങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ അമ്മമാര്‍ മുന്നില്‍ തന്നെയാണ്.



Click it and Unblock the Notifications
