Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
കലഹം ഉറപ്പ്, ഭാര്യ ഒരിക്കലും ഭര്‍ത്താവിനുമുന്നില്‍ വച്ച് ഈ 6 കാര്യങ്ങള്‍ പറയരുത്
ഏറ്റവും ശക്തമായ ബന്ധമാണ് വിവാഹം. അതുപോലെ തന്നെ ഏറ്റവും ദുര്‍ബലമായതും ഇതുതന്നെയാണ്. ചിലപ്പോള്‍ വിവാഹിതരായ ദമ്പതികള്‍ ഏറ്റവും വലിയ പ്രതിസന്ധികളെ പോലും അഭിമുഖീകരിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുന്നു, ചിലപ്പോള്‍ ഒരു ചെറിയ കാര്യം പോലും വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ രണ്ട് ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പരസ്പരം മനസ്സിലാക്കാനും അത്ര എളുപ്പമല്ല. നിങ്ങളുടെ ചെറുതും വലുതുമായ പല കാര്യങ്ങളും നിങ്ങളുടെ പങ്കാളിയുടെ മനസ്സില്‍ അതൃപ്തി ഉളവാക്കുകയും ബന്ധം വഷളാക്കുകയും ചെയ്യും. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭാര്യയും ഭര്‍ത്താവും പൊരുത്തപ്പെടണം. അവര്‍ പരസ്പരം മനസ്സിലാക്കുന്ന ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍, അവരുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ വരുന്നു.
നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും നിങ്ങള്‍ പറയുന്നതുകൊണ്ടാണ് പ്രശ്നങ്ങള്‍ ഉര്‍ന്നു വരുന്നത്. ബന്ധം ദൃഢമാക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനുമായി ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ മുമ്പില്‍ അല്പം ചിന്തിച്ച് സംസാരിക്കണം. ഭര്ത്താക്കന്മാരോട് സംസാരിക്കുമ്പോള്‍ ഭാര്യമാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യ ചെയ്യാനോ പറയാനോ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്വന്തം വീട്ടുകാരെ പുകഴ്ത്തി സംസാരിക്കരുത്
വിവാഹശേഷം ചില സ്ത്രീകള്‍ പലപ്പോഴും അവരുടെ ഭര്ത്താക്കന്മാരുടെയോ അമ്മായിയമ്മമാരുടെയോ മുന്നില്‍ സ്വന്തം വീട്ടുകാരെ പുകഴ്ത്തി സംസാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. സ്വന്തം കുടുംബത്തെ പുകഴ്ത്തി സംസാരിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തെ ഭര്‍ത്താവിന്റെ കുടുംബവുമായി താരതമ്യം ചെയ്യുന്നതായി നിങ്ങളുടെ ഭര്‍ത്താവിന് തോന്നിയേക്കാം. നിങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഭര്‍ത്താവിന് തോന്നിയേക്കാം. ഇത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടെന്നുവരില്ല. അതിനാല്‍ നിങ്ങള്‍ ഭര്ത്താക്കന്മാരുടെ മുന്നില്‍ വച്ച് സ്വന്തം വീട്ടുകാരെ ഒരിക്കലും പുകഴ്ത്തി സംസാരിക്കരുത്.

അമ്മായിയമ്മമാരോട് പോരടിക്കരുത്
മിക്കവാറും എല്ലാ പുരുഷന്മാരും തന്റെ ഭാര്യയെ തന്റെ സ്വന്തം കുടുംബത്തിലെ അംഗമായി കണക്കാക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മുന്പില് വെച്ച് ഭര്‍ത്താവിന്റെ കുടുംബക്കാരെക്കുറിച്ച് ഭാര്യ ഒരിക്കലും മോശമായി സംസാരിക്കാന്‍ പാടില്ല. ഭര്‍ത്താവിന് അത് ഇഷ്ടപ്പെടണമെന്നില്ല. ഇക്കാരണത്താല്‍ നിങ്ങളുടെ ബന്ധത്തില്‍ ചിലപ്പോള്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം.

ഭര്‍ത്താവിനെ താരതമ്യം ചെയ്യരുത്
മറ്റൊരാളുമായി തന്നെ താരതമ്യം ചെയ്യുന്നത് ഭര്‍ത്താവ് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ഭര്‍ത്താവിനെ മറ്റേതെങ്കിലും പുരുഷനുമായി താരതമ്യം ചെയ്താല്‍, അവര്‍ക്ക് വിഷമം തോന്നിയേക്കാം. ഇക്കാരണത്താല്‍, അവര്‍ നിങ്ങളോട് ദേഷ്യപ്പെടാം അല്ലെങ്കില്‍ വഴക്കുണ്ടായേക്കാം. അതിനാല്‍ ഒരിക്കലും നിങ്ങള്‍ ഭര്‍ത്താവിനു മുന്നില്‍ വച്ച് അവരെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്.

ഭര്‍ത്താവിനെ ശ്രദ്ധിക്കാതിരിക്കരുത്
ഓരോ പുരുഷനും തന്റെ ഭാര്യയുടെ പൂര്‍ണ്ണ പ്രാധാന്യം ആഗ്രഹിക്കുന്നു. ഏതെങ്കിലും ചടങ്ങുകള്‍ക്കിടയിലോ ഒത്തുചേരുകള്ക്കിടയിലോ ആയാലും ഭര്‍ത്താവ് ഭാര്യയുടെ പരിഗണന ആഗ്രഹിക്കുന്നു. ഭര്ത്താക്കന്മാര്ക്ക് പ്രാധാന്യവും സമയവും നല്‍കണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ ഒരിക്കലും നിങ്ങളുടെ ഭര്‍ത്താവിനെ അവഗണിക്കാതിരിക്കുക. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ മറക്കരുത്. ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ അകല്‍ച്ച വര്ദ്ധിക്കുകന്നതായിരിക്കും.

നിങ്ങളുടെ ബന്ധത്തെ കുറ്റപ്പെടുത്തി സംസാരിക്കരുത്
ഒരിക്കലും നിങ്ങള്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് നിങ്ങളുടെ ബന്ധത്തെ കുറ്റപ്പെടുത്തി സംസാരിക്കരുത്. അതായത് ഒരിക്കലും നിങ്ങള്‍ അവരുടെ മുന്നില്‍ നിങ്ങളുടെ വിവാഹം നടന്നില്ലായിരുന്നുവെങ്കില്‍ എന്ന് സംസാരിക്കരുത്. അവിവാഹിതയായിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയോ നിങ്ങളുടെ ദാമ്പത്യത്തില്‍ ഖേദിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയേക്കാം.

മുന്‍കാല പ്രണയങ്ങളെപ്പറ്റി സംസാരിക്കരുത്
ഒരിക്കലും ഭര്ത്താക്കന്മാര്ക്ക് മുന്നില്‍ നിങ്ങളുടെ മുന്‍കാല പ്രണയങ്ങളെപ്പറ്റി സംസാരിക്കരുത്. നിങ്ങള്‍ക്ക് വിവാഹത്തിന് മുമ്പ് കാമുകന് ഉണ്ടായിരുന്നോ ഇല്ലയോ, നിങ്ങള്‍ എന്തിനാണ് പിരിഞ്ഞത് എന്നതിനൊന്നും നിങ്ങളുടെ വര്‍ത്തമാനവും ഭാവിയുമായി ബന്ധവുമില്ല, അതിനാല്‍ ഇതെല്ലാം ഭര്‍ത്താവിനോട് പറയുന്നത് ആവശ്യമില്ലാത്ത തലവേദനയായിത്തീരുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഒരു കാര്യമാണ്.



Click it and Unblock the Notifications
