Latest Updates
-
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കാം; ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്
വിവാഹശേഷം സ്ത്രീകളുടെ ഉത്തരവാദിത്തങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. പൊതുവേ, സ്ത്രീകള്‍ വീട്ടുകാര്യങ്ങളില്‍ വളരെയധികം ഇടപെടുന്നു. അതുകാരണം ചിലപ്പോള്‍ അവര്‍ക്ക് ഭര്‍ത്താവിന്റെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ സ്ത്രീകള്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പുരുഷന്മാര് മനസ് തുറന്ന് പറയില്ല.
ഭര്ത്താക്കന്മാര് ചിലപ്പോള്‍ ഭാര്യമാരില്‍ നിന്ന് ചെറിയ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മിണ്ടാതെ അതെല്ലാം സഹിക്കുകയും ചെയ്യും. പുരുഷന്മാര്ക്ക് സ്ത്രീകളെപ്പോലെ എളുപ്പത്തില്‍ വികാരം പ്രകടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് സ്ത്രീകള്‍ അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.

ബഹുമാനം
ഒരു ദാമ്പത്യ ബന്ധത്തില്‍, ഭര്‍ത്താവ് തന്റെ ഭാര്യയില്‍ നിന്ന് ആദരവും ബഹുമാനവും പ്രതീക്ഷിക്കുന്നു. നല്ലൊരു ദാമ്പത്യ ബന്ധത്തിന് സ്നേഹവും ബഹുമാനവും അത്യാവശ്യമാണ്. എന്നിരുന്നാലും, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, പുരഷനെ ബഹുമാനിക്കുന്നതിനേക്കാള്‍ അവരെ സ്നേഹിക്കുന്നതാണ് എളുപ്പം. എന്നാല്‍ യഥാര്‍ത്ഥ സത്യം, പുരുഷന് സ്നേഹത്തേക്കാള്‍ കൂടുതലായി ബഹുമാനം ആഗ്രഹിക്കുന്നു എന്നതാണ്.
സ്നേഹവും വാത്സല്യവും
ഒരു ബന്ധത്തിലെ മഹത്തായ വികാരമാണ് സ്നേഹം. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പ്രതീക്ഷകള്‍ നിറവേറ്റുക, പരസ്പരം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക. ദാമ്പത്യത്തില്‍, ഒരു ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത് തന്റെ ഭാര്യ തന്നെ നിരുപാധികമായി സ്നേഹിക്കണമെന്നാണ്. ഒരു ദാമ്പത്യബന്ധത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും സ്നേഹം എന്ന വികാരമാണ്.

സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു
ഭര്ത്താക്കന്മാര് എപ്പോഴും വളരെ ഗൗരവമുള്ളവരായിരിക്കാന് ആഗ്രഹിക്കുന്നില്ല. വിശ്രമിക്കാനും രസകരമായ രീതിയില്‍ സമയം ചെലവഴിക്കാനും അവര്‍ ആഗ്രഹിക്കുന്നു. അവര്‍ കൂട്ടുകാരോട് എങ്ങനെ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുവോ അതുപോലെ തന്നെ എല്ലായ്പ്പോഴും ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനും അവര്‍ ആഗ്രഹിക്കുന്നു.
ലൈംഗികത
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത വളരെ പ്രധാനമാണ്. ആശയവിനിമയത്തിലൂടെയും സംഭോഗത്തിലൂടെയും ആണും പെണ്ണും കൂടുതല്‍ അടുക്കുന്നു. ഭാര്യമാര്‍ ആശയവിനിമയത്തിലൂടെ ബന്ധപ്പെടാന്‍ ഇഷ്ടപ്പെടുന്നു, ഭര്ത്താക്കന്മാര് ലൈംഗികതയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലൈംഗികത മാത്രമല്ല, സ്ത്രീ പങ്കാളിയില്‍ നിന്ന് കൂടുതല്‍ ശാരീരിക സ്നേഹവും വികാരങ്ങളും പുരുഷ പങ്കാളി എപ്പോഴും ആഗ്രഹിക്കുന്നു. ഭര്‍ത്താവിന് അവരുടെ ഭാര്യമാരോട് കൂടുതല്‍ അടുപ്പം തോന്നാനും അവരുമായി ആഴത്തില്‍ ഇടപഴകാനും ലൈംഗികത ആവശ്യമാണ്.
മനസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു
വീട്ടിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ പലപ്പോഴും അച്ചടക്കം പാലിക്കുന്നു. എന്നാല്‍ ഭര്‍ത്താവിന് തന്റെ ഹൃദയം പങ്കിടാന്‍ കഴിയുന്ന തരത്തില്‍ ഭാര്യ സുഖപ്രദമായ അന്തരീക്ഷം ഒരുക്കണം. താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും ഭാര്യ തയാറായിരിക്കണമെന്ന് ഭര്‍ത്താവ് കരുതുന്നു. ഏത് സാഹചര്യത്തിലും, മനസ് പങ്കിടാന്‍ പറ്റുന്ന ഒരു ഉത്തമ പങ്കാളിയായിരിക്കണം ഭാര്യ എന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നു.

പ്രോത്സാഹനം
ഭാര്യ ഭര്‍ത്താവിനെ പ്രശംസിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഭര്‍ത്താവിന് വളരെ ഇഷ്ടമാണ്. ഈ ചെറിയ കാര്യങ്ങള്‍ കൊണ്ട് ഒരുപാട് അര്‍ത്ഥമാക്കുന്നുണ്ട്. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം മധുരമുള്ളതാക്കുന്നു. ചെയ്യുന്ന ചെറിയ കാര്യങ്ങളെ ഭാര്യ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും പുരുഷന്മാര് ആഗ്രഹിക്കുന്നു.
ദേഷ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസില്‍ വയ്ക്കരുത്
പുരുഷന്മാര് സ്ത്രീകളേക്കാള്‍ ശാന്തരാണ്, പക്ഷേ ദേഷ്യം വരുമ്പോള്‍ അവരെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അവരും ദേഷ്യത്തില്‍ വളരെ കയ്പോടെ സംസാരിക്കും. സ്ത്രീകള്‍ വളരെ വികാരാധീനരായതിനാലാണ് ഭര്‍ത്താവിന്റെ കോപ വാക്കുകള്‍ മനസില്‍ വയ്ക്കുന്നത്.
അതുകാരണം ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വളരെക്കാലമായി പിരിമുറുക്കം നിലനില്ക്കുന്നു. മനുഷ്യര്‍ എപ്പോഴും ഒരേ രീതിയിലായിരിക്കില്ല എന്ന കാര്യം സ്ത്രീകള്‍ മനസ്സിലാക്കണം. ഭര്‍ത്താവ് എപ്പോഴെങ്കിലും ദേഷ്യപ്പെട്ടാല്‍, അതിനര്‍ത്ഥം അയാളുടെ സ്നേഹം അവസാനിച്ചു എന്നല്ല. ദേഷ്യത്തില്‍ ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ ഒരിക്കലും മനസില്‍ വയ്ക്കരുത്.
ഉത്തമ സുഹൃത്ത്
ജീവിതത്തിന്റെ ഓരോ പാതയിലും ഭാര്യ കൂടെ നില്‍ക്കുന്നത് കാണാന്‍ ഭര്‍ത്താവിന് ആഗ്രഹമുണ്ട്. ഭാര്യ തങ്ങളോട് വിശ്വസ്തത പുലര്‍ത്തണമെന്നും അവരെ വിശ്വസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ എന്നിവയ്ക്കിടയില്‍ ഭാര്യ ഭര്‍ത്താവിനെ പിന്തുണച്ചാല്‍, അവരുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഭര്‍ത്താവിന് ഭാര്യയിലുള്ള വിശ്വാസം കൂടുതല്‍ വര്‍ധിക്കും.



Click it and Unblock the Notifications
