Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? ഈ പ്രശ്നങ്ങളാണ് കാരണം
Relationship: കാലം എത്ര മാറിയെന്ന് പറഞ്ഞാലും ചില പങ്കാളികള്‍ക്ക് തങ്ങളുടെ പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ശീലത്തിന് മാത്രം ഇന്നും ഒരു കുറവും ഇല്ല. ഇതിനെ ചോദ്യം ചെയ്താല്‍ പലരും പറയുന്ന കാരണങ്ങളും വ്യത്യസ്ഥമാണ്. കള്ളത്തരം കാണിക്കാന്‍ ഇല്ലെങ്കില്‍ ഫോൺ നോക്കുന്നതില്‍ എന്താ പ്രശ്നം? എന്റെ ഫോണ്‍ നോക്കിക്കോളൂ എനിക്ക് ഒരു പ്രശ്നവും ഇല്ല എന്നിങ്ങനെ ന്യാങ്ങള്‍ അനവധിയായിരിക്കും. എന്നാല്‍, സ്ഥിരമായി പങ്കാളിയുടെ ഫോണ്‍ നിങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം സ്നേഹം എന്നല്ല, പകരം, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ ചില കാരണങ്ങളാണ് അവ എന്തെല്ലാമെന്ന് നോക്കാം.

വിശ്വാസക്കുറവ്
പലപ്പോഴും പങ്കാളിയോടുള്ള വിശ്വാസക്കുറവായിരിക്കും പലരെയും പങ്കാളിയുടെ ഫോണ്‍ ഇടയ്ക്ക് പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. പ്രത്യേകിച്ച്, പങ്കാളിയുടെ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയുമെങ്കില്‍, അല്ലെങ്കില്‍, പങ്കാളിയുടെ പൂര്‍വ്വ പ്രണയ കഥകള്‍ അറിയുമെങ്കില്‍, ചിലര്‍ക്ക് വിവാഹശേഷം പങ്കാളിയോട് വിശ്വാസക്കുറവ് തോന്നിയേക്കാം. തന്നെ ചതിക്കുമോ? മറ്റൊരാളോട് പ്രണയം തോന്നുമോ? എന്നിങ്ങനെയുള്ള ചിന്തകളും, പ്രശ്നങ്ങളുമായിരിക്കും ഇതിനുപിന്നിലെ കാരണം.
ഭയം
പങ്കാളിയ്ക്ക് തന്നേക്കാള്‍ സ്നേഹം മറ്റുള്ളവര്‍ക്ക് വരുമോ? ഇല്ലെങ്കില്‍ പങ്കാളി തന്നെവിട്ട് പോകുമോ എന്ന ഭയം പലപ്പോഴും പലരെയും പങ്കാളിയുടെ ഫോണ്‍ എടുത്ത് പരിശോധിക്കുന്നതിലേയ്ക്ക് നയിക്കാറുണ്ട്. പ്രത്യേകിച്ച്, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോഡര്‍ ഉള്ള വ്യക്തികള്‍ക്ക് ഇത്തരം പ്രവണത കൂടുതലായിരിക്കും. ഈ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന വ്യക്തിയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍, അവര്‍ പങ്കാളിയെ തങ്ങളോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കും. മറ്റുള്ളവരുമായി സംസാരിക്കുന്നതും, ചാറ്റ് ചെയ്യുന്നതുപോലും ഇത്തരക്കാരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, പങ്കാളി തന്നെ വിട്ടുപോകുമോ എന്ന ഭയത്താല്‍, ഇവര്‍ പങ്കാളിയുടെ ഫോണ്‍ നിരന്തരം പരിശോധിക്കുകയും, അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ മുന്‍ നിര്‍ത്തി വഴക്ക് ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
മുന്പുണ്ടായിട്ടുള്ള അനുഭവങ്ങള്‍
നിങ്ങളുടെ പങ്കാളിയ്ക്ക് മുന്‍പ് ഏതെങ്കിലും തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, പ്രത്യേകിച്ച്, മുന്‍പ് ഉണ്ടായിരുന്ന പങ്കാളി ചതിക്കുക, പ്രണയ ബന്ധത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എന്നിവയെല്ലാം ഒരു വ്യക്തിയെ സംശയത്തിലേയ്ക്ക് പിന്നീട് നയിക്കാം. ഈ മാനസികാവസ്ഥ നിലനില്‍ക്കുന്നതിനാല്‍, അല്ലെങ്കില്‍ മുന്‍പ് ഉണ്ടായ അനുഭവത്തിന്റെ ഭയം നിലനില്‍ക്കുന്നതിനാല്‍, ചില പങ്കാളികള്‍ അവരുടെ പങ്കാളിയുടെ ഫോണ്‍ ഇടയ്ക്ക് പരിശോധിക്കുന്നതായിരിക്കും.
വരുത്തുന്ന ദോഷങ്ങള്‍
നിരന്തരം പങ്കാളി സംശയിക്കുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്യുന്നത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. പങ്കാളിയുടെ ഈ ശീലം നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടുത്തുന്നതിന് കാരണമാണ്. അതുപോലെ, മനസ്സില്‍ വിഷമം ഉണ്ടാകാനും, ദാമ്പത്യം മടുക്കാനും കാരണമായേക്കാം. ചിലപ്പോള്‍, ഈ ശീലം മൂലം മറ്റൊരു വ്യക്തിയെ പങ്കാളി കണ്ടെത്താനും സാധ്യതയുണ്ട്. ഇവ കൂടാതെ, സ്വന്തം വ്യക്തി സ്വാതന്ത്രത്തില്‍ കൈകടത്തുന്നു എന്ന തോന്നലും പങ്കാളിയില്‍ ഉണ്ടാകാം. അതിനാല്‍, നല്ലൊരു ദാമ്പത്യം ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, ഇത്തരം ശീലങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് നല്ലതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
