Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഇങ്ങനെയുള്ളവരാണോ നിങ്ങള്‍? എങ്കില്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞേക്കും, വിദഗ്ധര്‍ പറയുന്നത്
പ്രണയിക്കുന്നവര്‍ നമുക്ക് ചുറ്റും നിരവധിയാണ്, പ്രണയം വിജയിച്ച് ദാമ്പത്യ ജീവിതം സുഖകരമായി നയിക്കുന്നവരും നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാല്‍ ചിലരെങ്കിലും പ്രണയിക്കുന്നതിലും അല്ലെങ്കില്‍ വിജയകരമായി ദാമ്പത്യ ജീവിതം നയിക്കുന്നതിലും പരാജയപ്പെടാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കൃത്യമായി പറഞ്ഞാല്‍ അതിന് പിന്നില്‍ അനേകം കാരണങ്ങളുണ്ട് എന്നാണ് വിഗദഗ്ധര്‍ പറയുന്നത്.
പരസ്പരം പ്രണയിക്കുന്നവര്‍ക്ക് ഇടക്ക് വെച്ച് അവരുടെ കണക്ഷന് നഷ്ടപ്പെടുന്നു. അതിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഭയത്തിലും നാണക്കേടിലും മുന്നോട്ട് പോവാന്‍ വിധിക്കപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളല്ല ഒരു ബന്ധത്തെ ഒരിക്കലും സ്ട്രോംങ് ആക്കുന്നത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളും ഉണ്ട്. എന്തുകൊണ്ടാണ് വിദഗ്ധരുടെ അഭിപ്രായത്തില്‍ ബന്ധങ്ങള്‍ തകരുന്നത്, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സ്വന്തം ആവശ്യങ്ങള്‍ പോലും നിറവേറ്റാത്തത്
പലപ്പോഴും ദാമ്പത്യ ബന്ധത്തില്‍ സ്വന്തം ആവശ്യങ്ങള്‍ പോലും നിറവേറ്റാത്തത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വൈകാരികമായി പോലും ഇത് ദാമ്പത്യത്തിലും പ്രണയത്തിലും അകല്‍ച്ച സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരു ഗ്ലാസ്സ് വെള്ളമെടുക്കാന്‍ പോലും മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്ന പങ്കാളിയെ പലരും താല്‍പ്പര്യത്തോടെ കാണണം എന്നില്ല. എന്നാല്‍ ഇന്ന് ചെറിയൊരു ശതമാനം സ്ത്രീകളെങ്കിലും അതെല്ലാം തങ്ങളുടെ കടമയാണ് എന്നൊരു ചിന്തയില്‍ മുന്നോട്ട് എല്ലാം സഹിച്ച് നില്‍ക്കുന്നുമുണ്ട്.
പക മാറാതെ നില്‍ക്കുന്നത്
ജീവിതയാത്രക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള പകയോ നീരസമോ നിങ്ങളെ വിടാതെ പിന്തുടരുന്ന ഒരു അവസ്ഥയുണ്ടെങ്കില്‍ അത് ദാമ്പത്യത്തിലാണെങ്കില് ആ ബന്ധം ഇല്ലാതായി എന്ന് തന്നെ പറയാവുന്നതാണ്. പകയോ നീരസമോ ഏത് കാരണത്താലും മുന്നോട്ട് കൊണ്ട് പോവാന്‍ ഉള്ളതല്ല എന്നത് തിരിച്ചറിയേണ്ടതാണ്. പലപ്പോഴും നെഗറ്റീവ് അടിക്കുന്ന അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടണം. അല്ലാതെ മുന്നോട്ട് പോവുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികളും ബന്ധം തന്നെ വേണ്ട എന്ന് വെക്കേണ്ട അവസ്ഥയിലേക്കും എത്തുന്നു.
അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുന്നത്
പലപ്പോഴും പല ബന്ധങ്ങളുടേയും പ്രശ്നങ്ങളില്‍ പ്രധാനമാണ് അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുന്നത്. കൂടാതെ ബന്ധത്തില്‍ സുരക്ഷിതത്വം ഇല്ലാത്തതും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ദാമ്പത്യത്തിലും പ്രണയത്തിലും ഇരു കൂട്ടര്‍ക്കും സുരക്ഷിതത്വം തോന്നേണ്ടത് അത്യാവശ്യമാണ്. ഭയവും മുന്‍പ് നിങ്ങളുടെ ദാമ്പത്യത്തിലോ പ്രണയത്തിലോ ഉണ്ടായിട്ടുള്ള അനുഭവങ്ങളുമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നത്.
സ്നേഹത്തിന്റെ അഭാവം
നാം എല്ലാവരും തന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഈ സ്ഥാനം ഈഗോ ഏറ്റെടുക്കുന്നു. അത് പിന്നീട് ഗുരുതരമായ വീഴ്ചകളിലേക്ക് എത്തിക്കും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് തിരിച്ചറിയണം. കാരണം ദാമ്പത്യത്തില്‍ ഈഗോ വന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ഇതിന് ശേഷം പലപ്പോഴും പ്രതികാരം പോലും ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ നിരവധിയാണ്.
എങ്ങനെ പരിഹരിക്കാം
മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെയെല്ലാം എങ്ങനെ പരിഹരിക്കാം, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം പ്രതിരോധിക്കാന്‍. കാരണം കൃത്യമായ രീതിയില്‍ അല്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ എന്ത് ചെറിയ പ്രശ്നമാണെങ്കിലും അത് തുറന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ ഭയം, അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഇല്ലാതാവുന്നു. അതുകൊണ്ട് തന്നെ നല്ല ഒരു ബന്ധത്തിന് മുകളില്‍ പറഞ്ഞ കാര്യങ്ങളെയെല്ലാം തന്നെ ഒഴിവാക്കി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications